അമ്മ ജനറല്‍ ബോഡി മീറ്റിങ് 2017 ചിത്രങ്ങള്‍ കാണാം

Advertisement

മലയാള സിനിമയിലെ നടീ നടന്മാരുടെ സംഘടനയായ അമ്മയുടെ (Association of Malayalam Movie Artists) ജനറൽ ബോഡി മീറ്റിങ് ഇപ്പോൾ കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ വെച്ചു നടക്കുകയാണ്. അമ്മയുടെ എക്സിക്യൂട്ടീവ് യോഗം കഴിഞ്ഞ ദിവസം കൊച്ചിയിൽ വച്ച് നടന്നിരുന്നു. പ്രമുഖ സിനിമ നടി ആക്രമിക്കപ്പെട്ട വിഷയത്തിലെ ചര്‍ച്ചകള്‍ ആ യോഗത്തില്‍ വെച്ചു നടന്നിരുന്നു. മലയാളത്തിന്റെ പ്രിയ താരങ്ങളായ മമ്മൂട്ടി, മോഹൻലാൽ, നിവിൻ പോളി, ജയസൂര്യ, നവ്യ നായർ, ഇന്ദ്രജിത്, ബാലചന്ദ്രമേനോൻ, ഇന്നസെൻറ് , സായികുമാർ , മംമ്ത മോഹൻദാസ്, നീരജ് മാധവ്, അപര്‍ണ ബാലമുരളി, തുടങ്ങിയ താരങ്ങൾ എത്തിച്ചേർന്നിട്ടുണ്ട്. അമ്മയുടെ നിർണായക യോഗത്തിൽ പങ്കെടുക്കാൻ മറ്റ് പ്രധാന താരങ്ങളും ഉടൻ എത്തുന്നതാണ്.

നടിയുടെ ആക്രമവുമായി ബന്ധപ്പെട്ട വിഷയത്തില്‍ അമ്മയുടെ നിലപാട് ഇന്നത്തെ മീറ്റിങ്ങില്‍ അംഗങ്ങളെ അറിയിക്കും. ആക്രമിക്കപ്പെട്ട നടിയും കുറ്റം ആരോപിക്കപ്പെടുന്ന നടനും അമ്മയിലെ തന്നെ അംഗങ്ങള്‍ ആയതിനാല്‍ അമ്മ ആരുടെ പക്ഷം നില്‍ക്കും എന്നത് സിനിമ ലോകത്തോടൊപ്പം പ്രേക്ഷകരും ഉറ്റു നോക്കുന്ന ഒന്നാണ്.

Advertisement

കൂടുതൽ ചിത്രങ്ങൾ കാണാം..

Advertisement

Copyright © 2017 onlookersmedia.

Press ESC to close