മമ്മൂട്ടിയുടെ സേതുരാമയ്യർ വീണ്ടും വരുന്നു; ആറാം വരവിൽ ഒപ്പം പുതിയ തലമുറ?

Advertisement

മെഗാസ്റ്റാർ മമ്മൂട്ടിയുടെ ഏറ്റവും ജനപ്രിയ കഥാപാത്രങ്ങളിലൊന്നാണ് സേതുരാമയ്യർ എന്ന സിബിഐ ഓഫിസർ. കെ മധു- എസ് എൻ സ്വാമി കൂട്ടുകെട്ടിലൊരുങ്ങിയ ഒരു സിബിഐ ഡയറികുറിപ്പ്, ജാഗ്രത, സേതുരാമയ്യർ സിബിഐ, നേരറിയാൻ സിബിഐ, സിബിഐ 5 ദി ബ്രെയിൻ എന്നീ ചിത്രങ്ങളിലൂടെയാണ് ഈ കഥാപാത്രം ജനപ്രിയമായത്. ഇപ്പോഴിതാ, സേതുരാമയ്യർ ആറാം വരവിനും ഒരുങ്ങുന്നു എന്ന വാർത്തകളാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ഈ നിമിഷം വരെ ഇതിന് യാതൊരു വിധ ഔദ്യോഗിക സ്ഥിരീകരണവും ലഭിച്ചിട്ടില്ലെങ്കിലും, ഇപ്പോൾ പ്രചരിക്കുന്ന വാർത്തകൾ പറയുന്നത് സേതുരാമയ്യരുടെ ആറാം വരവിൽ കെ മധു- എസ് എൻ സ്വാമി ടീം മമ്മൂട്ടിയുടെ ഒപ്പമുണ്ടാവില്ല എന്നാണ്. മലയാള സിനിമയുടെ പുതു തലമുറയിലെ ഒരാളായിരിക്കും ഈ ചിത്രം രചിച്ചു സംവിധാനം ചെയ്യുകയെന്നാണ് സൂചന.

ആരായിരിക്കും അതെന്നുള്ള വ്യക്തമായ റിപ്പോർട്ടുകൾ ഒന്നും തന്നെ ലഭിച്ചിട്ടില്ലെങ്കിലും, പുതു തലമുറയിലെ പ്രശസ്ത രചയിതാവും സംവിധായകനുമായ മിഥുൻ മാനുവൽ തോമസാവും അതെന്നുള്ള ചില വാർത്തകൾ സമൂഹ മാധ്യമങ്ങളിൽ പരക്കുന്നുണ്ട്. മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്ത ജയറാം ചിത്രമായ എബ്രഹാം ഓസ്ലറിൽ മമ്മൂട്ടി ഒരതിഥി വേഷം ചെയ്തിരുന്നു. ഇതിൽ ഒരന്വേഷണ ഉദ്യോഗസ്ഥനായാണ് മമ്മൂട്ടിയെത്തുന്നതെന്നും വാർത്തകൾ വന്നിരുന്നു. ഇത് കൂടാതെ മമ്മൂട്ടി- വൈശാഖ് ടീമൊന്നിക്കുന്ന പുതിയ ബിഗ് ബഡ്ജറ്റ് ആക്ഷൻ- കോമഡി ചിത്രമായ അടിപിടി ജോസിന്റെ തിരക്കഥ രചിക്കുന്നതും മിഥുൻ മാനുവൽ തോമസാണ്. അത് കൊണ്ട് തന്നെ മമ്മൂട്ടി- മിഥുൻ മാനുവൽ തോമസ് മൂന്നാമതും ഒന്നിക്കുക സിബിഐ ആറാം ഭാഗത്തിലൂടെ ആവുമെന്ന പ്രതീക്ഷയിലാണ് ആരാധകരും സിനിമാ പ്രേമികളും.

Advertisement

Advertisement

Copyright © 2017 onlookersmedia.

Press ESC to close