മോഹൻലാൽ- മമ്മൂട്ടി- ദിലീപ് ടീം ഒന്നിക്കുന്നു; താര മാമാങ്കം ഒരുങ്ങുന്നു

Advertisement

മലയാളത്തിന്റെ സൂപ്പർ താരങ്ങളെ എല്ലാവരേയും ഒരുമിപ്പിച്ചു കൊണ്ട് നിർമ്മാതാക്കളുടെ സംഘടന നടത്തുന്ന ഏറ്റവും പുതിയ താര മാമാങ്കം ഖത്തറിൽ ഒരുങ്ങുന്നു. നവംബർ 17 ന് നടക്കാക്കുന്ന മെഗാ ഷോക്ക് വേണ്ടിയുള്ള താരങ്ങളുടെ റിഹേഴ്സൽ ഇന്ന് മുതൽ ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഒരു വലിയ ഇടവേളയ്ക്കു ശേഷമാണ് മോഹൻലാൽ- മമ്മൂട്ടി- ദിലീപ് കൂട്ടുകെട്ട് ഒരു മെഗാ ഷോക്ക് വേണ്ടി ഒന്നിക്കുന്നത്. നിർമ്മാതാക്കളുടെ അസോസിയേഷന് വേണ്ടി ഫണ്ട് ശേഖരിക്കാനാണ് താര സംഘടനയായ അമ്മയുമായി ചേർന്ന് ഇങ്ങനെ ഒരു മെഗാ ഷോ ഇപ്പോൾ സംഘടിപ്പിക്കുന്നത്. താരങ്ങള്ക്കിടെ റിഹേഴ്സൽ ക്യാമ്പ് നടക്കുന്നത് എറണാകുളത്താണ്. ഇപ്പോൾ കേരളത്തിലുള്ള താരങ്ങളെല്ലാം ഈ റിഹേഴ്സൽ ക്യാമ്പിൽ ജോയിൻ ചെയ്യുമെന്നാണ് സൂചന. സ്റ്റീഫൻ ദേവസ്സി, എം ജി ശ്രീകുമാർ എന്നിവർ സംഗീത വിഭാഗം കൈകാര്യം ചെയ്യുമ്പോൾ, ഈ ഷോ സംവിധാനം ചെയ്യുന്നത് എം രഞ്ജിത്, നാദിർഷ, ഇടവേള ബാബു എന്നിവർ ചേർന്നാണ്.

190 പേരാണ് ഈ ഷോയുടെ ഭാഗമായി ഖത്തറിലേക്ക് പോവുകയെന്നും സൂചനയുണ്ട്. നവംബർ പതിനഞ്ചിനാണ്‌ ഈ സംഘം ഖത്തറിലേക്ക് പുറപ്പെടുക. ഖത്തറിലെ 974 സ്റ്റേഡിയത്തിലാണ് ഈ താര മാമാങ്കം അരങ്ങേറുകയെന്ന് പ്രമുഖ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇത് രണ്ടാം തവണയാണ് നിർമ്മാതാക്കളുടെ സംഘടനക്ക് വേണ്ടി മലയാള സിനിമയിലെ താരങ്ങൾ എല്ലാവരും ഒത്തു ചേരുന്ന വമ്പൻ മെഗാ ഷോ നടത്തുന്നത്. ഏറെ വർഷങ്ങൾക്ക് മുൻപാണ് ഇങ്ങനെ ഒരു ഷോ അവർക്കു വേണ്ടി താരങ്ങൾ നടത്തിയത്. ഇത് കൂടാതെ താര സംഘടനയായ അമ്മയുടെ ഫണ്ട് ശേഖരണത്തിനും രണ്ട് വർഷത്തിലൊരിക്കലെങ്കിലും ഇത്തരം താര ഷോകൾ നടത്താറുണ്ട്.

Advertisement

Advertisement

Copyright © 2017 onlookersmedia.

Press ESC to close