വിനയന് ഏർപ്പെടുത്തിയ വിലക്ക് അമ്മ പിൻവലിച്ചു

Advertisement

മലയാള സിനിമ താരങ്ങളുടെ അസോസിയേഷനായ അമ്മ, സംവിധായകൻ വിനയന് ഏർപ്പെടുത്തിയ വിലക്ക് പിൻവലിച്ചു. ഏറെ വർഷങ്ങളായി അമ്മ ഏർപ്പെടുത്തിയ വിലക്ക് മാറ്റി തന്റെ സിനിമയിൽ അഭിനയിക്കാനായി മലയാളത്തിലെ താരങ്ങളെ വിട്ട് തരണമെന്ന അഭ്യർത്ഥനയുമായി സംവിധായകൻ വിനയൻ അമ്മയ്ക്ക് കത്ത് നൽകിയിരുന്നു. ഇതേ തുടർന്ന് ഇന്ന് കൊച്ചിയിലെ സ്വകാര്യ ഹോട്ടലിൽ നടന്ന അമ്മയുടെ ജനറൽ ബോഡി മീറ്റിങ്ങിലാണ് വിനയന്റെ വിലക്ക് നീക്കുന്നതായി അമ്മ അറിയിച്ചത്.

ഏകദേശം 7 വർഷത്തോളമായി മലയാളത്തിലെ പ്രമുഖ താരങ്ങൾ വിനയന്റെ സിനിമയിൽ നിന്നും വിട്ടുനിൽക്കുകയായിരുന്നു. വ്യത്യസ്ഥ സിനിമകള്‍ ചെയ്ത് ഏറെ ശ്രദ്ധ നേടാന്‍ വിനയന് കഴിഞ്ഞിരുന്നു. വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും, ആകാശ ഗംഗ, കരുമാടി കുട്ടന്‍, അത്ഭുത ദ്വീപ് തുടങ്ങിയ ചിത്രങ്ങള്‍ മതിയാകും വിനയന്‍റെ സംവിധാന മികവ് തെളിയിക്കാന്‍.

Advertisement

ഒരു കാലത്ത് മലയാളത്തിലെ മുൻനിര സംവിധായകനിലൊരാളായിരുന്ന വിനയൻ വിലക്കിന് ശേഷം പ്രതാപ കാലം നഷ്ടപെട്ട അവസ്ഥ ആയിരുന്നു. വീണ്ടും പഴയ നിലയിലേക്ക് വിനയൻ ഉയരുമോ എന്ന് കാത്തിരുന്നു കാണാം.

Advertisement

Copyright © 2017 onlookersmedia.

Press ESC to close