തൊണ്ടിമുതലും ദൃക്സാക്ഷിയും റിവ്യൂ

Advertisement

“പോത്തേട്ടൻ ബ്രില്യൻസ്” മഹേഷിന്റെ പ്രതികാരത്തിന്‍റെ റിലീസിന് ശേഷം മലയാള സിനിമ പ്രേക്ഷകർ ഏറെ കേൾക്കുന്ന വാക്കുകളാണിത്. മഹേഷിന്‍റെ പ്രതികാരത്തിലെ സംവിധാന മികവിന് ദിലീഷ് പോത്തന് പ്രേക്ഷകർ ചാർത്തി കൊടുത്ത പട്ടം. ഓരോ സീനുകളിലെയും സൂക്ഷ്മമായ കാര്യങ്ങൾ പോലും അത്രമേൽ ദിലീഷ് പോത്തൻ മികച്ചതാക്കിയിരുന്നു. കഴിഞ്ഞ 10 വർഷത്തിനിടയിൽ മലയാള സിനിമയിൽ വന്ന മികച്ച സിനിമകളുടെ കൂട്ടത്തിൽ മഹേഷിന്‍റെ പ്രതികാരവും ഉൾപ്പെടും. അതുകൊണ്ട് തന്നെ ആ ടീമിൽ നിന്നും തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന സിനിമ വരുന്നു എന്ന വാർത്ത തന്നെ സിനിമ പ്രേമികൾക്കിടയിൽ വലിയ ഓളമാണ് തീർത്തത്.

thondimuthalum driksakshiyum review, thondimuthalum driksakshiyum hit or flop, fahad fasil, nimisha sajayan;

Advertisement

പ്രണയ വിവാഹം കൊണ്ട് നാട്ടിൽ നിന്നും മാറി നിൽക്കേണ്ടി വന്ന പ്രസാദിന്‍റെയും (സുരാജ് വെഞ്ഞാറമൂട്) ശ്രീജ (നിമിഷ സജയൻ)യുടെയും കഥയിലൂടെയാണ് സിനിമ ആരംഭിക്കുന്നത്. ഒരു ബസ് യാത്രയ്ക്കിടയിൽ ഒരു കള്ളൻ (ഫഹദ് ഫാസിൽ) അവരുടെ ജീവിതത്തിലേക്ക് കടന്നു വരുന്നതോട് കൂടെ പ്രസാദിന്‍റെയും ശ്രീജയുടെയും പ്രതീക്ഷകൾ ഇല്ലാതെയാകുന്നു. തുടർന്ന് നടക്കുന്ന സംഭവങ്ങളിലൂടെയാണ് കഥ മുന്നോട്ട് പോകുന്നത്.

വിശപ്പിന്‍റെ രാഷ്ട്രീയവും ചർച്ച ചെയ്യുന്ന ചിത്രത്തിൽ പറയാതെ പറയുന്ന ഒട്ടേറെ കാര്യങ്ങൾ എഴുത്തുകാരനും സംവിധായകനും എഴുതി ചേർക്കുന്നുണ്ട്. ചില സംഭാഷണങ്ങൾ പ്രേക്ഷകരെ ഏറെ ചിന്തിപ്പിക്കുന്നതുമാണ്.

thondimuthalum driksakshiyum review, thondimuthalum driksakshiyum hit or flop, fahad fasil, nimisha sajayan;

സജീവ് പാഴൂരിന്‍റെ തിരക്കഥയും ദിലീഷ് പോത്തന്‍റെ സംവിധാന മികവും തന്നെയാണ് തൊണ്ടിമുതലും ദൃക്‌സാക്ഷിയുമിന്‍റെ നട്ടെല്ല്. കള്ളൻ ആയി ഫഹദ് ഫാസിൽ അതിശയിപ്പിക്കുന്ന അഭിനയ മികവാണ് കാഴ്ച വെച്ചത്. തന്‍റെ മുൻകാല കഥാപാത്രങ്ങളെ ഓർമ്മ വരുത്തിക്കുന്ന ഒന്നും ഫഹദിന്‍റെ പെർഫോമൻസിൽ ഇല്ലായിരുന്നു എന്നത് തന്നെയാണ് ആ നടന്‍റെ റേഞ്ച് മനസിലാക്കി തരുന്നത്. സുരാജ് വെഞ്ഞാറന്മൂട്, പുതുമുഖം നിമിഷ സജയൻ, അലൻസിയർ എന്നിവരും അഭിനയിച്ചു വിസ്മയിപ്പിക്കുന്നുണ്ട്. പോലീസ് ഓഫീസറുമാരായി വന്ന പുതുമുഖങ്ങളും കയ്യടി നേടുന്നു.

thondimuthalum driksakshiyum review, thondimuthalum driksakshiyum hit or flop, fahad fasil, nimisha sajayan;

സിനിമയ്ക്ക് യോജിക്കുന്ന രീതിയിൽ തന്നെ രാജീവ് രവി ക്യാമറ കൈകാര്യം ചെയ്തിട്ടുണ്ട്. ബിജിപാലിന്‍റെ ഗാനങ്ങളും പശ്ചാത്തല സംഗീതവും കിരൺ ദാസിന്‍റെ എഡിറ്റിങും സിനിമയ്ക്ക് ചേർന്ന് നിൽക്കുന്നു.

മഹേഷിന്‍റെ പ്രതികാരം പോലെ എല്ലാം തുറന്ന് പറയാതെ ഉൾവായനയ്ക്കുള്ള അവസരം നൽകിയിട്ടാൻ ഇത്തവണ ദിലീഷ് പോത്തൻ സിനിമ മുന്നോട്ട് കൊണ്ട് പോകുന്നത്. ആദ്യ കാഴ്ചയിലും ഉൾവായനയിലും ഒട്ടേറെ ആസ്വദിക്കാനുള്ള നിമിഷങ്ങൾ സമ്മാനിക്കുന്ന ഒരു നല്ല ചിത്രമാണ് തൊണ്ടിമുതലും ദൃക്‌സാക്ഷിയും..

Advertisement

Copyright © 2017 onlookersmedia.

Press ESC to close