അമ്മ മീറ്റിങ്ങിന് മോഹന്‍ലാല്‍ എത്തിയത് ഒടിയന്‍ ലുക്കില്‍

Advertisement

മലയാള സിനിമ താരങ്ങളുടെ സംഘടനയായ അമ്മയുടെ ജെനറല്‍ ബോഡി മീറ്റിങ് കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ നടക്കുകയാണ്. മലയാളത്തിന്‍റെ താര രാജാക്കാന്‍മാരായ മമ്മൂട്ടിയും മോഹന്‍ലാലും ഒപ്പം ഒട്ടേറെ യുവ താരങ്ങളും മറ്റു നടീനടന്മാരും ഈ ചടങ്ങില്‍ പങ്കെടുക്കുന്നുണ്ട്. എന്നാല്‍ ഈ മീറ്റിങ്ങിലെ പ്രധാന ആകര്‍ഷണം മോഹന്‍ലാലിന്‍റെ പുതിയ ലുക്ക് ആണ്.

ചിത്രങ്ങള്‍ കാണാം..

Advertisement

പച്ച നിറമുള്ള ജുബ്ബയും പിരിച്ചു വെച്ച കട്ടിമീശയും ചന്ദനകുറിയും.. പുതിയ സിനിമയ്ക്ക് വേണ്ടിയുള്ള ഈ മാസ്സ് ലുക്ക് ഏറെ ശ്രദ്ധ നേടുന്നത് തന്നെയാണ്. VA ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ഒടിയന് വേണ്ടിയുള്ള ലുക്ക് ആണിത്. ഫാന്‍റസി ചിത്രമായ ഒടിയന് വേണ്ടി മോഹന്‍ലാല്‍ വീണ്ടും തടി കുറച്ചാണ് എത്തുക. ഒട്ടേറെ ആക്ഷന്‍ സീനുകള്‍ ഉള്ള ഒടിയന് വേണ്ടി ആക്ഷന്‍ കൊറിയോഗ്രാഫി ചെയ്യുന്നത് പീറ്റര്‍ ഹെയിന്‍ ആണ്. ബ്ലോക്ബസ്റ്റര്‍ ചിത്രം പുലിമുരുകന് ശേഷം മോഹന്‍ലാല്‍-പീറ്റര്‍ ഹെയിന്‍ ഒന്നിക്കുന്ന ചിത്രമായത് കൊണ്ട് പ്രതീക്ഷകള്‍ ഏറും.

പുലിമുരുകനെ വെല്ലുന്ന ആക്ഷന്‍ രംഗങ്ങളാണ് ചിത്രത്തിന് വേണ്ടി പീറ്റര്‍ ഹെയിന്‍ ഒരുക്കുന്നത് എന്നാണ് ലഭിക്കുന്ന വാര്‍ത്തകള്‍.

Advertisement

Copyright © 2017 onlookersmedia.

Press ESC to close