ലാലേട്ടനൊപ്പം അഭിനയിച്ച നിമിഷങ്ങൾ അനുഗ്രഹീതം; നീരാളിയിലെ ഹൃദ്യമായ നിമിഷങ്ങൾ പങ്ക് വെച്ചു പാർവ്വതി

Advertisement

മൂൺഷോട്ട് എന്റർടൈൻമെൻറ്സ് നിർമ്മിച്ചു റംസാൻ റിലീസായി തീയറ്ററുകളിൽ എത്തുന്ന മോഹൻലാൽ ചിത്രമാണ് നീരാളി. അജോയ് വർമ്മ എന്ന ബോളിവുഡ് സംവിധായകൻ ചെയ്യുന്ന ചിത്രം ഒരു റിവഞ്ച് ത്രില്ലർ ആണെന്നാണ് ചിത്രത്തിന്റെ ട്രെയിലറുലും മോഷൻ പോസ്റ്ററുകളുമെല്ലാം നൽകുന്ന സൂചനകൾ. സുരാജ് വെഞ്ഞാറമൂട്, സായ്കുമാർ , ദിലീഷ് പോത്തൻ , പാർവതി നായർ എന്നിവരോടൊപ്പം ഏറെ കാലത്തെ ഇടവേളക്ക് ശേഷം നാദിയ മൊയ്തു ലാലേട്ടനോടൊപ്പം എത്തുന്നു എന്ന പ്രത്യേകതയുമുണ്ട് നീരാളിക്ക്.

ചിത്രത്തിലെ ഒരു നായികയായ പാർവതി നായർ ലാലേട്ടനോടൊപ്പമുള്ള അഭിനയമുഹൂർത്തങ്ങളെ ഹൃദ്യമായ അനുഭവമായിരുന്നുവെന്നും അദ്ദേഹത്തെപോലൊരു ലെജന്റിന്റെ കൂടെ അഭിനയിക്കാൻ സാധിച്ചത് വലിയൊരു അനുഗ്രഹമായി കാണുന്നുവെന്നും പാർവതി ട്വിറ്ററിൽ കുറിച്ചു. ചിത്രത്തിലെ തന്റെ വർക്കിങ് സ്റ്റില്ലുകളോടെയാണ് പാർവതി ഈക്കാര്യം ട്വീറ്റ് ചെയ്തിരിക്കുന്നത്.

Advertisement

അജോയ് വർമ്മ മലയാളത്തിൽ ഒരുക്കിയ ഈ ചിത്രത്തിന്റെ ടൈറ്റിൽ ട്രാക്ക് മിക്സ് ചെയ്തത് പോളണ്ടിലെ പ്രശസ്തമായ സ്റ്റുഡിയോ 2002 ഇൽ ആണ്. ആദ്യമായാണ് ഒരു മലയാള ചിത്രത്തിന് വേണ്ടി ഈ വമ്പൻ മ്യൂസിക് സ്റ്റുഡിയോയിൽ മിക്സിങ് നടക്കുന്നത്. സ്റ്റീഫൻ ദേവസ്സി സംഗീതം പകർന്നിരിക്കുന്നു ഈ ചിത്രത്തിൽ മോഹൻലാലും ഒരു ഗാനം ആലപിച്ചിട്ടുണ്ട്. പ്രശസ്ത ഗായിക ശ്രേയ ഘോഷാൽ ആണ് ഈ ഗാനത്തിന് വേണ്ടി മോഹൻലാലിനൊപ്പം ഡ്യുയറ്റ് പാടിയത്.

മൂൺഷോട്ട് എന്റർടൈന്മെന്റ്‌സിന്റെ ബാനറിലൊരുങ്ങുന്ന നീരാളിക്ക് സന്തോഷ് തുണ്ടിൽ ഛായാഗ്രഹണവും ഒരുക്കുന്നു. ചിത്രം റംസാൻ റിലീസായി തീയറ്ററുകളിൽ എത്തും.

Advertisement

Copyright © 2017 onlookersmedia.

Press ESC to close