ദളപതി – എ.ആർ.മുരുഗദാസ് കൂട്ടുകെട്ടിൽ ഒരുങ്ങുന്നത് കിടിലൻ ദീപാവലി സർപ്രൈസ്..

Advertisement

ബോക്സോഫീസിനെ പിടിച്ചു കുലുക്കിയ വൻ വിജയങ്ങളായിരുന്ന തുപ്പാക്കി, കത്തി എന്നീ ചിത്രങ്ങൾക്ക് ശേഷം ദളപതി വിജയ്‍യും സൂപ്പർ ഹിറ്റ് ഡയറക്റ്റർ ഏ.ആർ മുരുഗദോസും ഒന്നിക്കുന്ന ചിത്രം, ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഈ വർഷത്തെ പ്രധാന തമിഴ് റിലീസുകളിലൊന്നാണ്. സൺ പിക്ചേഴ്സ് നിർമിക്കുന്ന ഈ ബ്രഹ്‌മാണ്ഡ ആക്ഷൻ ത്രില്ലർ ചിത്രം വിജയ്‌യുടെ ദീപാവലി റിലീസായി എത്തും എന്നാണ് ഇതുവരെയുള്ള വിവരങ്ങൾ.

ചിത്രത്തിന്റെ ഷൂട്ടിംഗ് അതീവ രഹസ്യമായി നടക്കുന്നതിനാൽ കഥയെ കുറിച്ചോ കഥാപാത്രങ്ങളെ കുറിച്ചോ ഒട്ടുംതന്നെ വിവരങ്ങൾ ലഭ്യമല്ല. അതുകൊണ്ടു തന്നെ ചിത്രത്തിന്റേതായി പുറത്തുവരുന്ന ഒഫീഷ്യൽ അപ്‌ഡേറ്റുകൾ എല്ലാം ആരാധകർ ആവേശത്തോടെയാണ് സമീപിക്കുന്നത്. ഇപ്പോൾ പുതിയതായി സംവിധായകൻ ഏ.ആർ മുരുഗദോസ് ചിത്രത്തിന്റെ ക്ലാപ്പ് ബോർഡും കൈയിൽ പിടിച്ചു പോസ് ചെയ്ത ഫോട്ടോയാണ് സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. ചിത്രത്തിൻറെ ഷൂട്ടിങ് ചെന്നൈയിൽ പുരോഗമിക്കുന്നുവെന്നുമുള്ള ക്യാപ്‌ഷനോടെയാണ് അദ്ദേഹം ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. ചിത്രത്തിന്റെ ആരംഭഘട്ടത്തിൽ പുറത്തുവന്ന വിജയ് യുടെ ഫോട്ടോഷൂട്ട് സ്റ്റില്ലുകളും സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിച്ചിരുന്നു.

Advertisement

വിജയ് ആരാധകരെപോലെ തന്നെ മലയാളി സിനിമാപ്രേമികളും ചിത്രത്തെ ഒന്നടങ്കം കാത്തിരിക്കുന്നത് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത് അങ്കമാലി ഡയറീസിലൂടെ ശ്രദ്ധേയനായ മലയാളി ക്യാമറാമാൻ ഗിരീഷ് ഗംഗാധരനാണ്. നീലാകാശം പച്ചക്കടൽ ചുവന്നഭൂമി,ഗപ്പി, എന്നി ചിത്രങ്ങളിലെ മനോഹരമായ ഫ്രയിമുകളും ഗിരീഷിന്റേതാണ്. ഏ.ആർ. മുരുഗദാസിന്റെ പോലെ മികവുള്ള സംവിധായകനോടൊപ്പം ഗിരീഷ് ചേരുമ്പോൾ പ്രേക്ഷകരും പ്രതീക്ഷിക്കുന്നത് ഗംഭിര ദൃശ്യവിരുന്നാണ്.

ചിത്രത്തിന്റെ സംഗീതം നിർവഹിക്കുന്നത് ഏ.ആർ റഹ്മാനാണ്. എഡിറ്റിംഗ് ശ്രീകർപ്രസാദ്‌ നിർവഹിക്കുന്നു. വിജയ്‌യോടൊപ്പം കീർത്തി സുരേഷും വരലക്ഷ്‌മി ശരത്കുമാറും നായികമാരായി എത്തുന്നു. ഭരതൻ സംവിധാനം ചെയ്ത കഴിഞ്ഞ വർഷം റിലീസായ ഭൈരവയിലും കീർത്തി സുരേഷ് ആയിരുന്നു വിജയുടെ നായിക.

Advertisement

Copyright © 2017 onlookersmedia.

Press ESC to close