ആരാധകരെ ആവേശം കൊള്ളിക്കാൻ കാല…തകർപ്പൻ പ്രൊമോ ടീസർ കാണാം….

Advertisement

രജനികാന്ത് നായകനായ കാലാ ആരാധകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ്. രജനികാന്തിന്റെ മുൻ ചിത്രമായ കബാലി സംവിധാനം ചെയ്ത പാ രഞ്ജിത് തന്നെയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ബോംബെയിലെ ഒരു ചേരിയുടെ കഥ പറയുന്ന ചിത്രത്തിൽ. അവരുടെ നേതാവായ കരികാലന്റെ വേഷത്തിലാണ് രജനികാന്ത് എത്തുന്നത്. ചിത്രത്തിൽ കറുപ്പ് വസ്ത്രമണിഞ്ഞ കരികാലന്റെ ലുക്കുകൾ പോസ്റ്ററുകളിലൂടെ തന്നെ ഏറെ ശ്രദ്ധേയമായി മാറിയിരുന്നു. ചിത്രത്തിൽ രജനികാന്തിനെ കൂടാതെ ഹുമാ ഗുറേഷി, നാന പടേക്കർ, സമുദ്രക്കനി, ഈശ്വരി റാവു തുടങ്ങിയവർ അഭിനയിച്ചിരിക്കുന്നു. ചിത്രത്തിന്റെ പുതിയ പ്രൊമോ ടീസർ ഇന്ന് പുറത്ത് വന്നു.

Advertisement

ആരാധകർക്ക് ഏറെ ആവേശമേകുന്ന രംഗങ്ങൾ ഉൾകൊള്ളിച്ചുകൊണ്ടാണ് പ്രൊമോ ടീസർ എത്തിയത്. ആക്ഷൻ രംഗങ്ങളും മാസ്സ് രംഗങ്ങളുമാണ് ടീസറിന്റെ ഏറിയ പങ്കും. രജനികാന്തിന്റെ മുൻ ചിത്രങ്ങൾക്കും മുകളിൽ നിൽക്കുന്ന കിടിലൻ മാസ്സ് ചിത്രമാകുമെന്ന പ്രതീക്ഷ തന്നെയാണ് ടീസറിലൂടെ ലഭിക്കുന്നത്. കഴിഞ്ഞ ദിവസമായിരുന്നു ചിത്രത്തിന്റെ രണ്ടാം ട്രൈലർ പുറത്തിറങ്ങിയത്. ആദ്യ ട്രൈലർ പോലെ തന്നെ രണ്ടാം ട്രൈലറും തരംഗം സൃഷ്ടിച്ചിരുന്നു. 25 മില്യനോളം കാഴ്ചക്കാരെ സ്വന്തമാക്കിയ രണ്ടാം ട്രൈലർ ട്രെൻഡിങ് നമ്പർ 1ആയി മാറിയിരുന്നു. വണ്ടർബാർ ഫിലിംസിന് വേണ്ടി ധനുഷ് നിർമ്മിച്ച കാല ജൂണ് 7ന് തീയറ്ററുകളിൽ എത്തും. മിനി സ്റ്റുഡിയോസാണ് ചിത്രം കേരളത്തിൽ വിതരണത്തിന് എത്തിക്കുക. ഇതിനോടകം തന്നെ ചിത്രത്തിന്റെ വമ്പൻ റിലീസിനായി തീയേറ്ററുകൾ ഒരുങ്ങിക്കഴിഞ്ഞു എന്ന് തന്നെ പറയാം.

Advertisement

Copyright © 2017 onlookersmedia.

Press ESC to close