ജോണ്‍ എബ്രഹാമിന്റെ ജീവിതം അഭ്രപാളികളിലെത്തുന്നു;ടീസർ കാണാം.

Advertisement

മലയാളസിനിമയുടെ മണ്ണിൽ ജനകീയ സിനിമക്ക് രാഷ്ട്രീയാടിത്തറ പണിത സംവിധായകൻ ജോൺ എബ്രഹാമിന്റെ ജീവിതം സിനിമയാകുന്നു. തിരക്കഥാകൃത്ത്, എഴുത്തുകാരൻ എന്നീ നിലകളിൽ ശോഭിച്ച ജോൺ തന്റെ സിനിമകളിലെ വ്യത്യസ്തത ജീവിതത്തിലും പുലർത്തിവന്നു. ഒഡേസ എന്ന ജനകീയ കലാപ്രസ്ഥാനത്തിന്റെ തുടക്കക്കാരനായിരുന്ന ജോൺ എബ്രഹാം വളരെ കുറച്ച് ചിത്രങ്ങളേ ചെയ്തിട്ടുള്ളുവെങ്കിലും അവയെല്ലാം ശ്രദ്ധ നേടുകയുണ്ടായി.

Advertisement

കോളേജ് പഠനം പൂർത്തിയാക്കി 1962-ൽ കോയമ്പത്തൂരിലെ എൽ.ഐ.സി ഓഫീസിൽ ഉദ്യോഗസ്ഥനായി ജോലി തുടങ്ങി അദ്ദേഹം. എന്നാൽ സിനിമയോടുള്ള അഭിനിവേശം കാരണം മൂന്ന് വർഷത്തിന് ശേഷം ജോലി രാജി വച്ച് പൂന ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ ചേർന്നു. സ്വർണ്ണമെഡലോടു കൂടി സംവിധാനത്തിൽ ഡിപ്ലോമ പൂർത്തിയാക്കിയ ഇദ്ദേഹം ബംഗാളി സംവിധായകനായിരുന്ന ഋത്വിക് ഘട്ടക്കിന്റെ കീഴിലും പഠിച്ചു.

1972-ൽ നിർമ്മിച്ച വിദ്യാർത്ഥികളേ ഇതിലേ ഇതിലേ ആയിരുന്നു ആദ്യ സിനിമ. തുടർന്നുവന്ന 1977-ലെ അഗ്രഹാരത്തിലെ കഴുതൈ എന്ന തമിഴ് സിനിമയും 1979-ലെ ചെറിയാച്ചന്റെ ക്രൂരകൃത്യങ്ങളും, 1986-ലെ അമ്മ അറിയാൻ എന്ന മലയാളചിത്രവും ജോണിനെ ഇന്ത്യൻ സിനിമയിൽ അവിസ്മരണീയനാക്കി. വ്യക്തമായ രാഷ്ടീയ നിരീക്ഷണങ്ങളും സാമൂഹ്യ വിമർശനവും പരീക്ഷണാത്മകതയും ഓരോ സിനിമയേയും വേറിട്ടു നിർത്തി.

സാധാരണക്കാരന്റെ സിനിമ എന്നും ജോൺ എബ്രഹാമിന്റെ സ്വപ്നമായിരുന്നു. കോഴിക്കോട് കേന്ദ്രമായി ഒഡേസ്സ എന്ന സമാന്തര സിനിമാ കൂട്ടായ്മയ്ക്ക് നേതൃത്വം നൽകി. ഒഡേസ്സയുടെ ശ്രമഫലമായി ജനങ്ങളിൽ നിന്നും പിരിച്ചെടുത്ത തുക കൊണ്ടാണ് അമ്മ അറിയാൻ നിർമ്മിച്ചത്. കേരളത്തിലങ്ങോളമിങ്ങോളം ആ സിനിമ പൊതുസ്ഥലങ്ങളിൽ പ്രദർശി‍പ്പിക്കുകയും ചെയ്ത്, “ജനങ്ങളുടെ സിനിമ” എന്ന അദ്ദേഹത്തിന്റെ സ്വപ്നം ഒരളവു വരെ സാക്ഷാത്കരിക്കപ്പെട്ടു

ജോണിന്റെ മരിക്കാത്ത ഓർമ്മകളെ ആസ്പദമാക്കി ഒരുങ്ങുന്ന ചിത്രത്തിന്റെ പേര് ജോണ് എന്ന് തന്നെയാണ്.
പാപ്പാത്തി മൂവ്മെന്റ്സിന്റെ ബാനറിൽ പ്രേംചന്ദ് ആണ് സംവിധാനം.ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് ദിദി ദാമോദരൻ. കെ. രാമചന്ദ്രബാബു , എം .ജെ.രാധാകൃഷ്ണൻ,ഫൗസിയ ഫാത്തിമ, പ്രതാപ് ജോസഫ്,രാഹുൽ അക്കോട്ട് ,സൂരജ് തുടങ്ങിയവരാണ് ഛായാഗ്രഹണം. കുഞ്ഞിരാമായണം വീരം തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ അപ്പു ഭട്ടതിരിയാണ് എഡിറ്റർ.

ജോണ്‍ എബ്രഹാമിന്റെ സഹോദരി ശാന്ത,ഹരിനാരായണന്‍,ഡോ രാമചന്ദ്രന്‍ മൊകേരി, പ്രൊഫ: ശോഭീന്ദ്രന്‍,
അനിത,പ്രകാശ് ബാരെ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മുക്തയാണ് നിർമാതാവ്.

കോഴിക്കോട്, കോട്ടയം എന്നിവിടങ്ങളിലായിരുന്നു സിനിമ പൂര്‍ണമായും ചിത്രീകരിച്ചിരുന്നത്.

Advertisement

Copyright © 2017 onlookersmedia.

Press ESC to close