ജനപ്രിയ എന്റർറ്റൈനറുടെ വമ്പൻ തിരിച്ചു വരവ്; മികച്ച അഭിപ്രായങ്ങളുമായി പവി കെയർ ടേക്കർ

Advertisement

ജനപ്രിയ നായകൻ ദിലീപ് നായകനായ പവി കെയർ ടേക്കർ അഞ്ചു ദിവസം പിന്നടുമ്പോൾ മികച്ച അഭിപ്രയത്തോടൊപ്പം ബോക്സ് ഓഫീസിലും മിന്നുന്ന പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. റിലീസായ എല്ലാ പ്രദശനശാലകളിലും നിറഞ്ഞ സദസുകളിൽ പ്രദശനം തുടരുന്ന ഈ ചിത്രത്തെ കുടുംബ പ്രേക്ഷകർ ഏറ്റെടുത്ത കാഴ്ചയാണ് ഇപ്പോൾ കാണുന്നത്. തന്റെ ജനപ്രിയ നായകന്‍ ഇമേജിന് മങ്ങലേറ്റിട്ടില്ലെന്നും ഈ സിനിമയിലൂടെ ദിലീപ് തെളിയിക്കുന്നു.

കോമഡിയും റൊമാന്‍സും സെന്റിമെന്റ്സുമൊക്കെയായി ദിലീപ് ഗംഭീര പ്രകടനാമാണ് നടത്തിയിരിക്കുന്നത്. ഏറെ നാളുകൾക്ക് ശേഷം വിന്റജ് ദിലീപിനെ സ്‌ക്രീനുകളിൽ കാണാൻ സാധിച്ചതിന്റെ ആവേശത്തിലാണ് പ്രേക്ഷകർ.നടനും സംവിധായകനുമായ വിനീത് കുമാർ ഒരുക്കിയ ഈ ചിത്രം രചിച്ചിരിക്കുന്നത് പ്രശസ്ത തിരക്കഥാകൃത്തായ രാജേഷ് രാഘവനും, ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് ഗ്രാൻഡ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ദിലീപുമാണ്.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close