നടൻ ശ്രീജിത് വിജയ് വിവാഹിതനായി.. വിവാഹ ചിത്രങ്ങൾ കാണാം….

Advertisement

ചലച്ചിത്ര താരം ശ്രീജിത് വിജയ് ഇന്നലെ വിവാഹിതനായി. ഇന്നലെ നടന്ന വളരെ ലളിതമായ ചടങ്ങിൽ വധു അർച്ചനയക്ക് ശ്രീജിത് മിന്ന് ചാർത്തി. പനമ്പള്ളി നഗറിൽ വച്ചായിരുന്നു വിവാഹം. വിവാഹത്തിൽ പങ്കെടുക്കുവാൻ സിനിമ രംഗത്തെ ശ്രീജിത്തിന്റെ സുഹൃത്തുക്കളും സഹപ്രവർത്തകരും എത്തിച്ചേർന്നിരുന്നു. വെഡിങ് ഡിസൈൻ പ്ലാനറാണ് വധു അർച്ചന. ഇരുവരും ഏറെ നാളായി പ്രണയത്തിലായിരുന്നു. ജനുവരി 15നായിരുന്നു ഇരുവരുടെയും വിവാഹ നിശ്ചയം. ടി. കെ രാജീവ്കുമാർ സംവിധാനം ചെയ്ത രതിനിർവേദം എന്ന ചിത്രത്തിലൂടെയാണ് ശ്രീജിത് നായകനായി മലയാള സിനിമയിലേക്ക് അരങ്ങേറുന്നത്. ചിത്രത്തിലെ ശ്രീജിത്തിന്റെ പ്രകടനം വളരെ ശ്രദ്ധനേടി. ചിത്രം വിജയമാവുകയും ചെയ്തു. പിന്നീട് മാഡ് ഡാഡ്, ബണ്ടി ചോർ തുടങ്ങി നിരവധി ചിത്രങ്ങളിൽ നായകനായി എത്തി. ബിഗ് ബജറ്റ് ചിത്രമായ ബാബ സത്യസായിയാണ് ശ്രീജിത്തിന്റെ അണിയറയിൽ ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രം.

ചിത്രങ്ങൾ കാണാം

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close