മോഹന്‍ലാലിന്‍റെ ആ സിനിമ പരാജയപ്പെടാന്‍ കാരണം ഈഗോ !

Advertisement

സത്യന്‍ അന്തിക്കാടിന്‍റെ കരിയറിലെ ഏറ്റവും മികച്ച സിനിമകളില്‍ ഒന്ന്, അങ്ങനെയാണ് 1994ല്‍ റിലീസായ പിന്‍ഗാമിയെ പ്രേക്ഷകര്‍ വിശേഷിപ്പിക്കുന്നത്. അത്രയേറെ ആരാധകര്‍ ഉണ്ട് പിന്‍ഗാമി എന്ന സിനിമയ്ക്കും ക്യാപ്റ്റന്‍ വിജയ് മേനോന്‍ എന്ന കഥാപാത്രത്തിനും.

സത്യന്‍ അന്തിക്കാടിന്‍റെ സ്ഥിരം ഫോര്‍മുലയില്‍ നിന്നും മാറിയ സിനിമയായിരുന്നു പിന്‍ഗാമി. സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാല്‍ നായകനായിരുന്ന ചിത്രത്തിന് വേണ്ടി തിരക്കഥ ഒരുക്കിയിരുന്നത് രഘുനാഥ് പലേരിയായിരുന്നു. എന്നാല്‍ ആ കാലത്ത് തിയേറ്ററുകളില്‍ പരാജയമായിരുന്നു പിന്‍ഗാമി. .

Advertisement

ഏറെ മികച്ച അഭിപ്രായം നേടിയ ഈ ചിത്രം എങ്ങനെ ബോക്സോഫീസില്‍ പരാജയമായി എന്ന്‍ സംവിധായകന്‍ സത്യന്‍ അന്തിക്കാട് തന്നെ പറയുന്നു.

Mohanlal, pingami

“മോഹന്‍ലാലിന്‍റെ തന്നെ ചിത്രമായ തേന്മാവിന്‍ കൊമ്പത്തിന്‍റെ കൂടെയായിരുന്നു പിന്‍ഗാമിയുടെ റിലീസ്. തേന്മാവിന്‍ കൊമ്പത്തിനൊപ്പം പിന്‍‌ഗാമി റിലീസ് ചെയ്യേണ്ട കുറച്ചു മുന്നോട്ട് നീട്ടി വച്ചോളൂ എന്ന്‍ സംവിധായകന്‍ പ്രിയദര്‍ശന്‍ എന്നോട് പറഞ്ഞിരുന്നു. എന്നാല്‍ എന്‍റെ ഈഗോ കാരണം ഞാന്‍ അത് വകവെച്ചില്ല. രണ്ട് ചിത്രങ്ങളും ഒരേ സമയം റിലീസ് ചെയ്താല്‍ എന്താണ് കുഴപ്പമെന്ന് ഞാന്‍ ചിഅന്ന് ന്തിച്ചു. എന്നാല്‍ കുറെ വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ എനിക്ക് തോന്നിയിരുന്നു, അന്ന് പ്രിയദര്‍ശന്‍ പറഞ്ഞത് അനുസരിച്ചാല്‍ മതിയായിരുന്നുവെന്ന് ” സത്യന്‍ അന്തിക്കാട് പറയുന്നു.

Advertisement

Copyright © 2017 onlookersmedia.

Press ESC to close