ഇതാ.. സംവൃത സുനില്‍ ഇവിടെയുണ്ട്

Advertisement

1998ല്‍ അയാള്‍ കഥ എഴുതുകയാണ് എന്ന മോഹന്‍ലാല്‍ ചിത്രത്തില്‍ ചെറിയൊരു വേഷം ചെയ്തായിരുന്നു സംവൃത സുനില്‍ വെള്ളിത്തിരയിലേക്ക് വന്നത്. പിന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷം 2004ല്‍ പിറന്ന ദിലീപ്-ലാല്‍ ജോസ് സിനിമയായ രസികനിലൂടെ സംവൃത നായികയായി അരങ്ങേറ്റം കുറിച്ചു.

പിന്നീടങ്ങോട്ട് ഒട്ടേറെ സിനിമയിലൂടെ സംവൃത മലയാളി പ്രേക്ഷകരുടെ പ്രിയ നായികയായി മാറി. 2012ല്‍ ഇറങ്ങിയ 101 വെഡ്ഡിങ്സ് ആണ് സംവൃത സുനില്‍ അഭിനയിച്ച അവസാന ചിത്രം.

Advertisement

ആ വര്‍ഷം തന്നെ അമേരിക്കന്‍ എഞ്ചിനിയറായ അഖില്‍ ജയരാജുമായുള്ള വിവാഹ ശേഷം സിനിമയോട് വിടപറഞ്ഞു സംവൃത സുനില്‍ പോയി.

വര്‍ഷങ്ങള്‍ക്ക് ശേഷം സംവൃതയുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ എത്തിയിരിക്കുകയാണ്. സംവൃതയ്ക്കും മകനുമൊപ്പം നടി നിരഞ്ജന അനൂപ് ആണ് സോഷ്യല്‍ മീഡിയയില്‍ ചിത്രം ഷെയര്‍ ചെയ്തിരിക്കുന്നത്.

ലോഹം, പുത്തന്‍ പണം, കെയര്‍ ഓഫ് സൈറ ബാനു എന്നീ സിനിമകളിലൂടെ ശ്രദ്ധേയയായ നിരഞ്ജന അനൂപ് സംവൃതയെ കാണാന്‍ പോയപ്പോള്‍ എടുത്ത ചിത്രം തന്‍റെ ഇന്‍സ്റ്റാഗ്രാം അക്കൌണ്ടിലൂടെയാണ് ആളുകളുമായി പങ്ക് വെച്ചിരിക്കുന്നത്.

Advertisement

Copyright © 2017 onlookersmedia.

Press ESC to close