കുപ്പത്തൊട്ടിയില്‍ നിന്നും മിഥുന്‍ എടുത്ത് വളര്‍ത്തിയ കുട്ടി ഇനി ബോളിവുഡില്‍ നായിക

Advertisement

കൊല്‍ക്കത്തയിലെ കുപ്പത്തൊട്ടിയില്‍ നിന്നും വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു കുഞ്ഞിനെ കിട്ടി. വഴിയരികില്‍ ഉപേക്ഷിക്കപ്പെട്ട കുഞ്ഞിന്‍റെ കാര്യം ഒരു പത്രത്തില്‍ നിന്നുമാണ് ബോളിവുഡ് താരം മിഥുന്‍ ചക്രവര്‍ത്തി അറിയുന്നത്. അനാഥാലയത്തില്‍ എത്തിയ ആ കുഞ്ഞിനെ മിഥുന്‍ ചക്രവര്‍ത്തി ദത്തെടുത്ത് എടുത്ത് വളര്‍ത്തി.

അന്നത്തെ കാലത്ത് ബോളിവുഡ് ലോകത്തും പത്ര മാധ്യമങ്ങളിലും ഈ വാര്‍ത്ത നിറഞ്ഞു നിന്നു. മിഥുന്‍ ചക്രവര്‍ത്തിയുടെ നല്ല മനസിനെ വാനോളം ഉയര്‍ത്തി.

Advertisement

മിഥുന്‍ ചക്രവര്‍ത്തിയ്ക്കും ഭാര്യ യോഗിതയ്ക്കും ആണ്‍മക്കള്‍ക്കും ഒപ്പം ആ കുഞ്ഞ് വളര്‍ന്നു. ആ കുഞ്ഞായ ദിഷണ ചക്രവര്‍ത്തി ഇന്ന്‍ വളര്‍ന്ന് ബോളിവുഡിന്‍റെ നായികയായി മാറുകയാണ്.

dishani chakraborty

വളര്‍ന്നപ്പോള്‍ ദിഷണ തന്നെയാണ് അഭിനയമാണ് തന്‍റെ വഴി എന്ന് മനസിലാക്കിയത്. സ്കൂള്‍ വിട്ടു നേരെ അഭിനയം പഠിക്കാന്‍ പോയി. അച്ഛനെ പോലെ വലിയൊരു സിനിമ താരം ആകുകയായിരുന്നു അവളുടെ ആഗ്രഹവും.

ന്യൂയോര്‍ക്ക് ഫിലിം അക്കാദമിയിലാണ് ദിഷണ അഭിനയം പഠിച്ചത്. പഠനം പൂര്‍ത്തിയാക്കി തിരിച്ചെത്തിയ ദിഷണ ബോളിവുഡില്‍ നായികായി അരങ്ങേറ്റം കുറിക്കാനുള്ള ഒരുക്കത്തിലാണ്.

Advertisement

Press ESC to close