തമിഴകം കീഴടക്കി തലയുടെ വിവേകം..!

Advertisement

കഴിഞ്ഞ ദിവസം ലോകമെമ്പാടും പ്രദർശനം ആരംഭിച്ച ചിത്രമാണ് തല അജിത് നായകനായി അഭിനയിച്ച വിവേകം. വീരം, വേതാളം എന്നീ ചിത്രങ്ങൾക്ക് ശേഷം ശിവ അജിത്തിനെ നായകനാക്കി ഒരുക്കിയ മൂന്നാമത്തെ ചിത്രമാണ് വിവേകം. സത്യജ്യോതി ഫിലിംസ് നിർമ്മിച്ചിരിക്കുന്ന ഈ ചിത്രം അജിത്തിന്റെ കരിയറിലെ തന്നെ ഇത് വരെയുള്ള ഏറ്റവും വലിയ ചിത്രവും റിലീസുമാണ്. ശിവയും വൈരമുത്തുവും ആദി നാരായണയും ചേർന്നാണ് വിവേകത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് . പക്കാ മാസ്സ് ചിത്രമായി ഒരുക്കിയിരിക്കുന്ന വിവേകം ഹോളിവുഡ് സിനിമകളുടെ ശൈലിയിൽ ഒരുക്കിയ ഒരു ആക്ഷൻ ത്രില്ലറാണ്. ഇന്നലത്തെ ആദ്യ ഷോ മുതൽ തന്നെ ഗംഭീര പ്രേക്ഷകാഭിപ്രായം നേടുന്ന ചിത്രം തമിഴകം കീഴടക്കി കഴിഞ്ഞു എന്ന് തന്നെ പറയാം.

പ്രേക്ഷകരും നിരൂപകരും ഒരേ സ്വരത്തിൽ പറയുകയാണ് ഇത്ര സാങ്കേതിക തികവുള്ള ഒരു ആക്ഷൻ എന്റെർറ്റൈനെർ ഈ അടുത്ത കാലത്തു തമിഴ് സിനിമയിൽ വന്നിട്ടില്ല എന്ന്. അത്ര വലിയ സ്വീകരണം ആണ് വിവേകത്തിനു ആരാധകരിൽ നിന്ന് ലഭിച്ചിരിക്കുന്നത്.

Advertisement

ആദ്യ ദിവസങ്ങളിലെ ടിക്കറ്റുകൾ എല്ലാം തന്നെ പല തിയേറ്ററുകളിലും ഇപ്പോഴേ വിറ്റു തീർന്നു കഴിഞ്ഞു. പ്രേക്ഷകരുടെ പ്രവാഹം കാരണം ഇന്നലെ രാത്രി പല സ്ഥലത്തും എക്സ്ട്രാ ഷോകൾ കളിക്കേണ്ടിയും വന്നു.

ഒരു അജിത് ചിത്രത്തിന് കിട്ടുന്ന ഏറ്റവും വലിയ ഓപ്പണിങ് ആയിരിക്കും വിവേകത്തിന്റെ എന്നാണ് ആദ്യത്തെ സൂചനകൾ പറയുന്നത്. ഈ കുതിപ്പ് വരും ദിവസങ്ങളിൽ തുടരാനായാൽ അജിത്തിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ വിജയമായി മാറും ഈ ചിത്രം എന്നുറപ്പാണ്.

പുലി മുരുകൻ നിർമ്മിച്ച ടോമിച്ചൻ മുളകുപാടം ആണ് ഈ ചിത്രം കേരളത്തിൽ വിതരണം ചെയ്തിരിക്കുന്നത്. കേരളത്തിലും വമ്പൻ സ്വീകരണമാണ് ഈ ചിത്രത്തിന് ആരാധകരിൽ നിന്ന് ലഭിച്ചിരിക്കുന്നത്. ആദ്യ ആഴ്ചയിൽ വേറെ വമ്പൻ റിലീസുകൾ ഒപ്പം ഇല്ലാത്തതു കൊണ്ട് തന്നെ കേരളാ ബോക്സ് ഓഫീസിൽ നിന്നും ഒറ്റ ആഴ്ച കൊണ്ട് തന്നെ വമ്പൻ കളക്ഷൻ ആയിരിക്കും വിവേകം നേടുക എന്നതും ഉറപ്പാണ്.

ഏതായാലും ആരാധകരെയും സിനിമാ പ്രേമികളെയും കോരിത്തരിപ്പിച്ചു കൊണ്ട് തല അജിത്തിന്റെ വിവേകം പടയോട്ടം ആരംഭിച്ചു കഴിഞ്ഞു.

Advertisement

Copyright © 2017 onlookersmedia.

Press ESC to close