സിനിമയിലേക്ക് വഴി തുറന്നതു ആ അമ്മ; ആ സൂപ്പർ ഹിറ്റ് ഗാനമാലപിച്ച നിത്യ മാമ്മൻ മനസ്സ് തുറക്കുന്നു..!

Advertisement

മലയാള സിനിമയുടെ ചരിത്രത്തിൽ ആദ്യമായി നേരിട്ട് ഡിജിറ്റൽ പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്ത ചിത്രമാണ് ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിൽ വിജയ് ബാബു നിർമ്മിച്ച സൂഫിയും സുജാതയും. ജയസൂര്യ, അദിതി റാവു, ദേവ് മോഹൻ എന്നിവർ പ്രധാന വേഷങ്ങൾ ചെയ്ത ആ ചിത്രത്തിലെ ഗാനങ്ങൾ എല്ലാം തന്നെ സൂപ്പർ ഹിറ്റായിരുന്നു. അതിൽ തന്നെ വലിയ ഹിറ്റായി മാറിയ ഒരു ഗാനമാണ് വാതിക്കലെ വെള്ളരിപ്രാവ്‌ എന്ന് തുടങ്ങുന്ന ഗാനം. എം ജയചന്ദ്രൻ സംഗീതമൊരുക്കിയ ഈ ഗാനമാലപിച്ചതു നിത്യ മാമ്മൻ എന്ന ഗായികയാണ്. സോഷ്യൽ മീഡിയയിൽ വൈറലായി മാറിയ ആ ഗാനം ഈ വർഷത്തെ മലയാളത്തിലെ ഏറ്റവും വലിയ ഹിറ്റുകളിൽ ഒന്നായി മാറുകയും ചെയ്തു. നാറാണിപ്പുഴ ഷാനവാസ് രചിച്ചു സംവിധാനം ചെയ്ത ഈ ചിത്രത്തിലേക്ക് താനെങ്ങനെയെത്തി എന്ന് വെളിപ്പെടുത്തുകയാണ് നിത്യ മാമ്മൻ. സിനിമയിൽ ഒരു പാട്ട് പാടണം എന്ന് ഒരുപാട് കൊതിച്ചിരുന്നു എന്നും പ്രശസ്ത സംഗീത സംവിധായകൻ കൈലാസ് മേനോന്റെ അമ്മയാണ് കൈലാസേട്ടന് തന്നെ പരിചയപ്പെടുത്തിയത് എന്നും നിത്യ പറയുന്നു.

Advertisement

ശ്രേയ ഘോഷാൽ പാടാനിരുന്ന എടക്കാട് ബറ്റാലിയനിലെ നീ ഹിമ മഴയായ് എന്ന പാട്ടിന്റെ ട്രാക്ക് പാടിയതാണ് തന്റെ ജീവിതം മാറ്റി മറിച്ചത് എന്നും പിന്നീട് ആ പാട്ട് പാടിയതോടെ വൈറൽ ആയി ആളുകൾ ഏറ്റെടുത്തു എന്നും നിത്യ പറഞ്ഞു. അതിന് ശേഷം നിത്യ പാടിയത് എബ്രിഡ് ഷൈൻ സംവിധാനം ചെയ്ത ദി കുങ്ഫു മാസ്റ്ററിലാണ്. ദൈവാനുഗ്രഹം കൊണ്ട് ആ ഗാനവും ശ്രദ്ധിക്കപെട്ടുവെന്നും ഈ ഗാനങ്ങളാണ് സൂഫിയും സുജാതയും എന്ന ചിത്രത്തിലേക്ക് തന്നെയെത്തിച്ചതെന്നും നിത്യ മാമ്മൻ വെളിപ്പെടുത്തി. എല്ലാവരും ഈ പാട്ടിനു തന്ന പിന്തുണക്കു നന്ദി പറഞ്ഞ നിത്യ കൊച്ചുകുട്ടികൾ വരെ ഈ പാട്ട് മൂളി നടക്കുന്നതു കാണുമ്പോൾ ഒരുപാട് സന്തോഷം തോന്നുന്നുവെന്നും പറയുന്നു.

Advertisement

Copyright © 2017 onlookersmedia.

Press ESC to close