ആക്ഷൻ കോമഡിയുമായി അഭിമന്യു തിലകനും ബിബിൻ ജോർജും; ‘പൊടിപൂര’ത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്ത്

Advertisement

അഭിമന്യു ഷമ്മി തിലകൻ, ബിബിൻ ജോർജ്, രേണു സൗന്ദർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ നിവിൻ ദാമോദരൻ സംവിധാനം ചെയ്യുന്ന ‘പൊടിപൂരം’ എന്ന ചിത്രത്തിന്റെ ഔദ്യോഗിക ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി.

Advertisement

ഇന്ദ്രജിത്ത് ജഗജിത്ത്, ചിരാഗ് ജാനി, ഷാജു ശ്രീധർ, ശ്രീജിത്ത് രവി, സുധീർ സുകുമാരൻ, അങ്കിത് മാധവ്, നന്ദൻ ഉണ്ണി, അബിൻ ബിനോ, എൻ. എം. ബാദുഷ, അൻസജ് ഗോപി, സ്വപ്ന പിള്ള എന്നിവർക്കൊപ്പം നിരവധി പുതുമുഖങ്ങളും ചിത്രത്തിൽ അണിനിരക്കുന്നു.

ത്രികാൽ സ്റ്റുഡിയോസിന്റെ ബാനറിൽ പി. ശിവപ്രസാദ്, അമീർ കൊച്ചിൻ, നിവിൻ ഡി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. രവിചന്ദ്രനാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. പ്രശസ്ത ഹൊറർ നോവലെഴുത്തുകാരനായ അനുരാഗ് ഗോപിനാഥാണ് തിരക്കഥയും സംഭാഷണവും ഒരുക്കുന്നത്. അൻസജ് ഗോപി എഴുതിയ വരികൾക്ക് ഫോർ മ്യൂസിക്കാണ് സംഗീതം ഒരുക്കുന്നത്.

ബോണി അസ്സനാറും അഭിമന്യു കൃഷ്ണനും സഹനിർമാതാക്കളാണ്. ജിത്ത് ജോഷിയാണ് എഡിറ്റർ. ഇക്ബാൽ പാനായിക്കുളം പ്രൊഡക്ഷൻ കൺട്രോളറായും ശ്യാം കാർത്തികേയൻ പ്രൊഡക്ഷൻ ഡിസൈനറായും പ്രവർത്തിക്കുന്നു. സൂര്യ ശേഖറാണ് വസ്ത്രാലങ്കാരം, ജിതേഷ് പൊയ്യ മേക്കപ്പ്, കെ. ജെ. വിനയൻ ചീഫ് അസോസിയേറ്റ് ഡയറക്ടർ എന്നീ ചുമതലകൾ വഹിക്കുന്നു.

ഹരീഷ് എ. വി. പ്രോജക്ട് കോ-ഓർഡിനേഷനും സ്റ്റീഫൻ വള്ളിയറ (ടെക് ഫിലിം) ടെക്നിക്കൽ സപ്പോർട്ടും നിർവഹിക്കുന്നു. സുജിത്ത് സുധാകറാണ് ഫിനാൻസ് കൺട്രോളർ. ഹരി നാരായണൻ സൗണ്ട് ഡിസൈനും അജിത് എ. ജോർജ് സൗണ്ട് മിക്സിംഗും നിർവഹിക്കുന്നു. ഹൈ സ്റ്റുഡിയോസാണ് സ്റ്റുഡിയോ. ബി.സി. ക്രിയേറ്റീവ്സ് ഡിജിറ്റൽ മാർക്കറ്റിംഗും മനു കെ. തങ്കച്ചൻ പ്രൊമോഷൻ കൺസൾട്ടന്റായും പ്രവർത്തിക്കുന്നു. ജസ്റ്റിൻ ജെയിംസാണ് സ്റ്റിൽസ്, റോസ് മേരി ലില്ലുവും മാജിക് മൊമെന്റ്സും ചേർന്നാണ് പബ്ലിസിറ്റി ഡിസൈൻ നിർവഹിച്ചിരിക്കുന്നത്.

ഫസ്സ് ക്ലാസ്സ് ഫിലിംസ്, ഹൈസിൻ ഗ്ലോബൽ വെഞ്ചേഴ്‌സിലൂടെ ചിത്രം വിതരണം ചെയ്യും. പ്രാരംഭ നടപടികൾ പൂർത്തിയായ ചിത്രത്തിന്റെ ഷൂട്ടിംഗ് ഈ വർഷം ഡിസംബറിൽ ആരംഭിക്കും. എ. എസ്. ദിനേഷാണ് പി.ആർ.ഒ.

Advertisement

Copyright © 2017 onlookersmedia.

Press ESC to close