ധ്യാൻ ശ്രീനിവാസൻ നായകനാകുന്ന റൊമാന്റിക് ഡ്രാമ ചിത്രം ‘വിവാഹ്’ന്റെ ആദ്യ ഗാനം പുറത്തിറങ്ങി

Advertisement

ബ്ലെസ്സൺ എൽസ സംവിധാനം ചെയ്യുന്ന ധ്യാൻ ശ്രീനിവാസൻ ചിത്രത്തിലെ
”കൊതിയാലേറെ മതിയാകാതെ പൊതിരെ അനുരാഗം” എന്ന് തുടങ്ങുന്ന ഗാനം റിലീസ് ആയി. അരുൺ മുരളീധരന്റെ സംഗീതത്തിൽ ഹന്നാൻ ഷാ ആലപിച്ചിരിക്കുന്ന ഈ ഗാനം രചിച്ചിരിക്കുന്നത് കിംഗ് ഒരേഖ് ആണ്. ചിത്രത്തിൽ നയന എൽസയാണ് നായിക. അഭിഷേക് ശ്രീകുമാർ, ധ്രുവൻ , അനീഷ് ഗോപാൽ , നൈറ നിഹാർ , ശ്രുതി ജയൻ , അർച്ചന വിവേക് എന്നിവരാണ് മറ്റു പ്രധാന താരങ്ങൾ

നാല് വ്യത്യസ്ത പ്രണയജോഡികളുടെ കഥയാണ് ചിത്രം പറയുന്നതെന്ന സൂചന നേരത്തെ പുറത്തിറങ്ങിയ ഫസ്റ്റ് ലുക്ക് പോസ്റ്റർ നൽകിയിരുന്നു ‘പ്രണയം പൂക്കുന്ന കാലം’ എന്ന ടാഗ്‌ലൈനോടെ പുറത്തിറങ്ങിയ ചിത്രത്തിന്റെ പോസ്റ്റർ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരുന്നു. പ്രണയത്തിനൊപ്പം കുടുംബബന്ധങ്ങൾക്കും പ്രാധാന്യം നൽകുന്ന ചിത്രമായിരിക്കും ‘വിവാഹ്’ എന്ന സൂചനയാണ് പോസ്റ്ററും മുമ്പ് ഇറങ്ങിയ ടീസറും നൽകുന്നത്.

Advertisement

സെൽറിൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ സെൽവം പൊന്നയ്യൻ നിർമിക്കുന്ന ചിത്രത്തിന് അഭിഷേക് ശ്രീകുമാറാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. റോണി ശശീധരനാണ് ഛായാഗ്രഹണം. ചിത്രത്തിന്റെ മാർക്കറ്റിംഗ് ഐശ്വര്യ രാജും ഉണ്ണി രാജേന്ദ്രനും ചേർന്നാണ് നിർവഹിക്കുന്നത്.

ഓഗസ്റ്റിൽ ചിത്രം തിയേറ്ററുകളിലെത്തുമെന്നാണ് പ്രതീക്ഷ.

Advertisement

Copyright © 2017 onlookersmedia.

Press ESC to close