ബാലചന്ദ്ര മേനോൻ സൈനിക് സ്കൂളിൽ ചീഫ് ഗസ്റ്റ് ആയി ചെന്നപ്പോൾ മിലിറ്ററി യൂണിഫോമിൽ എത്തിയ ഇന്നത്തെ ആ സൂപ്പർതാരം..!

Advertisement

മലയാള സിനിമയിലെ ഒരു കാലഘട്ടത്തിലെ മിന്നും താരമായിരുന്നു അന്തരിച്ചു പോയ നടൻ സുകുമാരൻ. ആ സുകുമാരന്റെയും ഭാര്യയും നടിയുമായ മല്ലിക സുകുമാരന്റെയും രണ്ടു മക്കളും ഇന്ന് മലയാള സിനിമയിലെ താരങ്ങളാണ്. മൂത്ത മകൻ ഇന്ദ്രജിത് സുകുമാരൻ മലയാള സിനിമയുടെ പുതു തലമുറയിലെ ഏറ്റവും മികച്ച നടന്മാരിലൊരാൾ എന്ന് പേരെടുത്തപ്പോൾ അഭിനയവും സംവിധാനവും നിർമ്മാണവും തുടങ്ങി തൊട്ടതെല്ലാം പൊന്നാക്കി മലയാള സിനിമയിലെ യുവ സൂപ്പർ താരമായി മാറിയ ആളാണ് സുകുമാരന്റെ ഇളയ മകൻ പൃഥ്വിരാജ് സുകുമാരൻ. ഇപ്പോഴിതാ പൃഥ്വിരാജ് സുകുമാരനെ കുറിച്ചുള്ള തന്റെ പഴയ ഒരോർമ പങ്കു വെക്കുകയാണ് മലയാള സിനിമയിലെ ഓൾ റൗണ്ടർ എന്നറിയപ്പെടുന്ന, നടനും സംവിധായകനും രചയിതാവുമൊക്കെയായ ബാലചന്ദ്ര മേനോൻ. തന്റെ സിനിമാ ഓർമ്മകൾ പങ്കു വെക്കുന്ന ഫിൽമി ഫ്രൈഡേയുടെ പുതിയ ലക്കത്തിലാണ് അദ്ദേഹം സുകുമാരൻ, മക്കളായ ഇന്ദ്രജിത്, പൃഥ്വിരാജ് എന്നിവരെ കുറിച്ചുള്ള ചില ഓർമ്മകൾ പങ്കു വെക്കുന്നത്.

ഒരിക്കൽ താര സംഘടനയായ അമ്മയുടെ മീറ്റിങ്ങിൽ സുകുമാരനെത്തിയത് തന്റെ രണ്ടു മക്കളുമായാണ്. ഇവര് പിള്ളേരല്ലേ സുകുമാരാ, ഇവരെ എന്തിനാ അമ്മയുടെ മീറ്റിങിൽ കൊണ്ടുവന്നത് എന്ന് താനപ്പോൾ വെറുതെ സുകുമാരനോട് ചോദിച്ചെന്നും ബാലചന്ദ്ര മേനോൻ പറയുന്നു. അതിനു സുകുമാരൻ പറഞ്ഞ മറുപടി, നമ്മുടെ കാലം കഴിഞ്ഞാലും നാളെ രണ്ടു സൂപ്പർ സ്റ്റാറുകൾ വേണ്ടേ ആശാനേ. നിങ്ങൾക്ക്. അതുകൊണ്ട് നേരത്തെ കൊണ്ട് വന്നതാ എന്നാണ്. എന്തായാലും അദ്ദേഹത്തിന്റെ നാവു പൊന്നായി എന്നും എല്ലാത്തിനും കൃത്യമായി പ്ലാനുള്ള സുകുമാരനെ പോലെ തന്നെ മല്ലികയും മക്കളെ കൃത്യ സമയത്തു ലോഞ്ച് ചെയ്യുകയും അവർ രണ്ടു പേരും ഇന്ന് മലയാള സിനിമയുടെ അവിഭാജ്യ ഘടകങ്ങളായി മാറുകയും ചെയ്തെന്നു ബാലചന്ദ്ര മേനോൻ പറയുന്നു. അതോടൊപ്പം അദ്ദേഹം ഓർത്തെടുക്കുന്നു മറ്റൊരു സംഭവം സൈനിക സ്‌കൂളിൽ താനൊരിക്കൽ മുഖ്യ അതിഥിയായി പോയപ്പോൾ ഉള്ളതാണ്. അന്നവിടെ താൻ ചെന്നപ്പോൾ മിലിറ്ററി യൂണിഫോമിൽ അവിടുത്തെ വിദ്യാർത്ഥി ആയിരുന്ന പൃഥ്വിരാജിനെ കണ്ടതാണ് ബാലചന്ദ്ര മേനോന്റെ ഓർമകളിൽ നിറയുന്നത്. അതുപോലെ സുകുമാരന്റെ നടക്കാതെ പോയ ആഗ്രഹമായിരുന്നു ഒരു ചിത്രം സംവിധാനം ചെയ്യുക എന്നതും ബാലചന്ദ്ര മേനോൻ പറഞ്ഞു.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close