
Advertisement
മനോഹരമായ ഗാനങ്ങളുമായി ശ്രദ്ധിക്കപ്പെട്ട ചിത്രമാണ് കാപ്പുചീനോ. യുവതാരങ്ങളെ അണിനിരത്തി ഒരുക്കുന്ന സിനിമയാണെങ്കിലും ഗാനങ്ങളും ട്രൈലറും ചിത്രത്തിന് ഉണ്ടാക്കിയ പ്രതീക്ഷകള്‍ ഏറെയാണ്.
ചിത്രത്തില്‍ വിനീത് ശ്രീനിവാസന്‍ ആലപിച്ച “ജാനാ മേരി ജാനാ” എന്ന ഗാനം ഏറെ പ്രേക്ഷക ശ്രദ്ധ നേടുകയുണ്ടായി. ഹിഷാം അബ്ദുള്‍ വഹാബിന്‍റെ സംഗീതത്തിന് ഹസീന എസ് കാനമാണ് വരികള്‍ എഴുതിയത്.
Advertisement
ഇപ്പോള്‍ “ജാനാ മേരി ജാനാ”യുടെ മറ്റൊരു വേര്‍ഷന്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തു വിട്ടിരിക്കുകയാണ്. പുതിയ ഈണത്തില്‍ ഒരുങ്ങിയ ഈ ഗാനം ആലപിച്ചിരിക്കുന്നത് അദീഫ് മുഹമ്മദ് ആണ്.