ദിലീഷ് പോത്തന്‍ ഇനി നിവിന്‍ പോളിയ്ക്ക് ഒപ്പം..

Advertisement

മഹേഷിന്‍റെ പ്രതികാരം, തൊണ്ടിമുതലും ദൃക്സാക്ഷിയും എന്നീ രണ്ട് സിനിമ കൊണ്ട് മലയാളത്തിലെ മുന്‍നിര സംവിധായകരുടെ ഒപ്പം എത്തിയ ആളാണ്
ദിലീഷ് പോത്തന്‍. സംവിധായകനായി എത്തും മുന്നേ നടന്‍ എന്ന നിലയിലും ദിലീഷ് പോത്തന്‍ ഏറെ ശ്രദ്ധ നേടിയിരുന്നു.

സാള്‍ട്ട് & പെപ്പര്‍, മഹേഷിന്‍റെ പ്രതികാരം, രക്ഷാധികാരി ബൈജു, ഗപ്പി, CIA എന്നീ സിനിമകളിലെ ദിലീഷ് പോത്തന്‍റെ വേഷങ്ങള്‍ ഏറെ ശ്രദ്ധ നേടിയതാണ്.

Advertisement

ഇത്തവണ നിവിന്‍ പോളിയ്ക്ക് ഒപ്പമാണ് ദിലീഷ് പോത്തന്‍ എത്തുന്നത്. നിവിന്‍ പോളി നായകനാകുന്ന ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള എന്ന സിനിമയില്‍ വര്‍ക്കിച്ചന്‍ എന്ന കഥാപാത്രമായാണ് ഇനി ദിലീഷ് പോത്തനെ കാണുക.

ചിത്രത്തിലെ ദിലീഷ് പോത്തന്‍റെ കാരക്ടര്‍ പോസ്റ്റര്‍ കഴിഞ്ഞ ദിവസം അണിയറ പ്രവര്‍ത്തകര്‍ പുറത്തു വിട്ടിരുന്നു. രസകരമായ ഒരു വേഷത്തില്‍ തന്നെയാകും ദിലീഷ് പോത്തന്‍ എത്തുക എന്നാണ് പ്രതീക്ഷിക്കുന്നത്.

nivin pauly, dileesh pothan

പ്രേമം, സഖാവ് എന്നീ ചിത്രങ്ങളില്‍ നിവിന്‍ പോളിയ്ക്ക് ഒപ്പം അഭിനയിച്ച അല്‍ത്താഫാണ് ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള സംവിധാനം ചെയ്യുന്നത്. പോളി ജൂനിയര്‍ പിക്ചേഴ്സിന്‍റെ ബാനറില്‍ നിവിന്‍ പോളി നിര്‍മ്മിക്കുന്ന ചിത്രം ഇ4 എന്‍റര്‍ടൈന്‍മെന്‍റ്സും സ്റ്റുഡിയോ 11 റിലീസും ചേര്‍ന്നാണ് തിയേറ്ററുകളില്‍ എത്തിക്കുന്നത്.

Advertisement

Press ESC to close