സൗബിൻ ഞെട്ടിക്കും, ഉറപ്പ് : ദുൽക്കർ സൽമാൻ

Advertisement

ഏറെ പ്രതീക്ഷയോടെയാണ് സൗബിൻ ഷാഹിർ സംവിധാനം ചെയ്യുന്ന പറവ ഒരുങ്ങുന്നത്. മലയാള സിനിമയിൽ ഇതുവരെ വരാത്ത ഒരു പ്രമേയമാണ് ചിത്രത്തിന്റേത് എന്നാണ് മലയാള സിനിമ മേഖലയിൽ നിന്നും വരുന്ന വാർത്തകൾ.

യുവ സൂപ്പർ താരം ദുൽക്കറിന്റെ സാമിപ്യവും ചിത്രത്തിന്റെ പ്രതീക്ഷകൾ കൂട്ടുന്നു.

Advertisement

കുട്ടികൾ പ്രധാന വേഷത്തിൽ എത്തുന്ന ചിത്രമാണെങ്കിലും ദുൽക്കർ, ഷെയിൻ നിഗം, അർജുൻ അശോകൻ തുടങ്ങിയ താരങ്ങളും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്.

പറവയെ കുറിച്ച് പറയുമ്പോൾ ദുൽക്കറിനും നൂറു നാവാണ്. ഏറെ പ്രതീക്ഷയോടെയാണ് താൻ ഈ ചിത്രം കാത്തിരിക്കുന്നത് എന്ന് ദുൽക്കർ പറയുന്നു.

“ഇതുവരെ നിങ്ങൾ കാണാത്ത സിനിമയാകും പറവ. ഈ ചിത്രത്തിന്റെ റിലീസിന് വേണ്ടി കാത്തിരിക്കുകയാണ്. സൗബിൻ ഷാഹിർ പ്രേക്ഷകരെ ഉറപ്പായും ഞെട്ടിക്കും” ദുൽക്കർ കൂട്ടിച്ചേർക്കുന്നു.

Advertisement

Copyright © 2017 onlookersmedia.

Press ESC to close