പോരാട്ടം; വെറും ഇരുപത്തിയയ്യായിരം രൂപയ്ക്ക് ഒരു മലയാള സിനിമ

Advertisement

മലയാള സിനിമ എന്നും മാറ്റത്തിന്റെ വഴികളിലാണ്. വ്യത്യസ്തമായ കഥകൾ കൊണ്ടും മേക്കിങ് കൊണ്ടും അമ്പരപ്പിച്ചു കൊണ്ടിരിക്കുന്ന മലയാള സിനിമയിൽ നിന്നും മറ്റൊരു മാറ്റത്തിന്റെ കൊടുങ്കാറ്റ് വീശുകയാണ്.

ലോകത്തിലെ ഏറ്റവും ചിലവ് കുറഞ്ഞ ചലച്ചിത്രം എന്ന പ്രത്യേകത കൂടി ഇനി മലയാളത്തിന് സ്വന്തം. പുതുമുഖങ്ങൾ അണിയിച്ചൊരുക്കുന്ന ഒരു കൊച്ചു സിനിമയാണ് ഇതിന് കാരണമാകുന്നത്.

Advertisement

പോരാട്ടം എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രം സംവിധായകൻ ബിലഹരിയും സംഘവും സുഹൃത്തുക്കളുടെ ചെറിയ സഹായങ്ങള്‍ സ്വരുക്കൂട്ടി പ്ലാന്‍ ബി ഇന്‍ഫോടെയിന്‍മെന്‍റ്സിന്‍റെ ബാനറില്‍ വെറും ഇരുപത്തയ്യായിരം രൂപയ്ക്കാണ് പൂര്‍ത്തിയാക്കിയിരിക്കുന്നത്.

വെറും 15 ദിവസം കൊണ്ട് സംവിധായകന്റെയും ബന്ധുക്കളുടെയും നാട്ടുകാരുടെയും വീടുകളിലായാണ് ചിത്രത്തിന്റെ ഷൂട്ടിങ് പൂര്‍ത്തിയാക്കിയത്.

മലയാള സിനിമയിൽ ബാലതാരമായി എത്തിയ ശാലിന്‍ സോയ ആദ്യമായി നായികയാവുന്ന ചിത്രം കൂടിയാണിത്. നവജിത് നാരായണന്‍, വിനീത് വാസുദേവൻ സജിൻ ചെറുകയിൽ തുടങ്ങി ഒട്ടേറെ പുതുമുഖങ്ങൾ ഈ ചിത്രത്തിന്റെ ഭാഗമാകുന്നു.

സാമൂഹ്യ പ്രസക്തിയുള്ള വിഷയമാണ് പോരാട്ടം ചർച്ച ചെയ്യുന്നത്. തിരക്കഥയില്ലാതെ ലൊക്കേഷനില്‍ കഥാപാത്രങ്ങളില്‍ നിന്ന് കഥ വളർത്തുന്ന സ്ട്രാറ്റജി ആണ് ഈ ചിത്രത്തിന്റെ അണിയറ പ്രവർത്തകർ സ്വീകരിച്ചിരിക്കുന്നത്.

നിരവധി പരസ്യ ചിത്രങ്ങൾക്ക് വേണ്ടി ക്യാമറ ചലിപ്പിച്ച ശ്രീരാജ് രവീന്ദ്രനാണ് പോരാട്ടത്തിന്റെ ഛായാഗ്രാഹകൻ. ആകാശ് ജോസഫ് വര്‍ഗീസ് എഡിറ്റിങും കളറിങ്ങും, മുജീബ് മജീദ് സംഗീതവും ഒരുക്കുന്നു.

Advertisement

Press ESC to close