വേലയില്ല പട്ടദാരി 2 ട്രൈലര്‍ എത്തി, വില്ലത്തിയായി കാജോള്‍

Advertisement

തമിഴ് സിനിമ ലോകം ഏറെപ്രതീക്ഷയോടെ കാത്തിരുന്ന വേലയില്ല പട്ടദാരി 2 (VIP 2) ട്രൈലർ റിലീസ് ചെയ്തു. ആദ്യ പാർട്ടിലെ പോലെ തന്നെ ധനുഷ്, അമല പോൾ, സമുദ്രക്കനി, വിവേക് തുടങ്ങിയവർ പ്രധാന വേഷത്തിൽ എത്തുന്നു. നെഗറ്റീവ് വേഷത്തിൽ ബോളിവുഡ് താരം കാജൽ എത്തുന്നു എന്ന പ്രത്യേകത കൂടി ചിത്രത്തിനുണ്ട്.

സ്ഥിരം മാസ്സ് മസാല ഫോർമാറ്റിൽ ഒരുക്കിയ ചിത്രമായിരുന്നെങ്കിലും കഥ പറച്ചിലിന്റെ രീതി കൊണ്ടും മനസിനെ സ്പർശിക്കുന്ന രംഗങ്ങൾ കൊണ്ടും പ്രേക്ഷകരുടെ പ്രിയ ചിത്രങ്ങളിൽ ഒന്നായി മാറിയ ചിത്രമായിരുന്നു VIP. അതിന്റെ ചുവട് പിടിച്ചു തന്നെയാണ് രണ്ടാം ഭാഗം ഒരുങ്ങുന്നത് എന്നാണ് ട്രൈലർ നൽകുന്ന സൂചനകൾ.

Advertisement

തകർപ്പൻ ആക്ഷൻ രംഗങ്ങളും മാസ്സ് ഡയലോഗുകളും നിറഞ്ഞ ചിത്രത്തിന്റെ ട്രൈലറിൽ പ്രധാന ആകർഷണം ധനുഷും കാജളും തമ്മിലുള്ള സീനുകളാണ്. ഒരു വില്ലത്തി വേഷത്തിൽ കാജൽ തമിഴിലേക്ക് തിരിച്ചു വരുക എന്നത് കഥാപാത്രം അത്ര സ്ട്രോങ്ങ് ആയത് കൊണ്ടാകും എന്ന് പ്രതീക്ഷിക്കാം.

2014ൽ ഇറങ്ങിയ വേലയില്ല പട്ടദാരി സംവിധാനം ചെയ്തത് വേൽരാജ് ആയിരുന്നു. എന്നാൽ രണ്ടാം ഭാഗം സംവിധാനം ചെയ്യുന്നത് രജനികാന്തിന്റെ മകൾ സൗന്ദര്യ രജനികാന്ത് ആണ്. സൗന്ദര്യ സംവിധാനം ചെയ്യുന്ന ആദ്യ ചിത്രം കൂടെയാണ് VIP 2. ധനുഷിന്റെയാണ് കഥയും സംഭാഷണങ്ങളും.

ആദ്യഭാഗത്തിൽ നിന്നുള്ള മറ്റൊരു പ്രധാന മാറ്റം ചിത്രത്തിന്റെ മ്യൂസിക്ക് ആണ്. ആദ്യ ഭാഗത്തിൽ തകർപ്പൻ ഗാനങ്ങൾ ഒരുക്കിയ അനിരുദ്ധിന് പകരം സീൻ റോൾഡനാണ് ചിത്രത്തിന്റെ മ്യൂസിക്ക് കൈകാര്യം ചെയ്യുന്നത്.

Advertisement

Copyright © 2017 onlookersmedia.

Press ESC to close