നടിക്ക് നേരെ ആക്രമണം; മലയാള സിനിമയിലെ ചില മുന്‍നിരക്കാരുടെ പേരുകള്‍ പുറത്ത്

Advertisement

സിനിമ നടിയെ ആക്രമിച്ച കേസില്‍ പുതിയ വിവാദങ്ങള്‍ പുകയുന്നു. ഈ ആക്രമണവുമായി ബന്ധപ്പെട്ട് മലയാള സിനിമയിലെ ചിലരുടെ പേരുകള്‍ കൂടെ പുറത്ത് വന്നു. കേസിലെ പ്രതികളും ആരോപണ വിധേയരും സിനിമ പ്രവര്‍ത്തകരുടെ പേരുകള്‍ പുറത്ത് വിട്ടു എന്നാണ് അറിയാന്‍ കഴിഞ്ഞത്.

ദിലീപ് പറഞ്ഞിട്ടാണ് നടിയെ ആക്രമിച്ചത് എന്ന് പറയാന്‍ പള്‍സര്‍ സുനിക്ക് പണം വാഗ്ദാനം ചെയ്തെന്നാണ് നാദിര്‍ഷയെ ഫോണ്‍ വിളിച്ച വിഷ്ണു പറഞ്ഞത്. ദിലീപിന്‍റെ പേര് പറയാതിരിക്കാന്‍ കോടികള്‍ ചോദിച്ചെന്നും ദിലീപ് പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. ദിലീപിന്‍റെ പിഎ അപ്പുണ്ണിയെ ഇതുമായി ബന്ധപ്പെട്ട് ഒരാള്‍ വിളിക്കുന്നതിന്‍റെ ഓഡിയോ പുറത്ത് വന്നിരുന്നു.

Advertisement

തനിക്ക് ആരോടും ശത്രുതയില്ല, പിന്നെ എന്തിനാണ് തന്നെ ഇങ്ങനെ ടാര്‍ഗറ്റ് ചെയ്യുന്നു? ദിലീപ് ചോദിക്കുന്നു.

ഫോണ്‍ വിളിച്ചു ഭീഷണിപ്പെടുത്തിയ ആള്‍ പറഞ്ഞ പേരുകള്‍ പുറത്ത് പറഞ്ഞാല്‍ മലയാള സിനിമയിലെ ഷൂട്ടിങ്ങുകള്‍ പോലും നിലയ്ക്കും എന്നാണ് നാദിര്‍ഷ കഴിഞ്ഞ ദിവസം മാധ്യമങ്ങളെ അറിയിച്ചത്. കേസില്‍ പുതുതായി പറഞ്ഞ പേരുകള്‍ സിനിമ ലോകത്തെ ഞെട്ടിക്കുന്നവയാണെന്നാണ് വാര്‍ത്തകള്‍ വരുന്നത്. മലയാളത്തിലെ ചില മുന്‍നിര താരങ്ങളുടെ പേരും ഈ സംഭവത്തില്‍ ഉയര്‍ന്നു കേള്‍ക്കുന്നത് ഇന്‍റസ്ട്രിയെ അങ്കലാപ്പിലാക്കുന്നു.

തന്നെ കുടുക്കാനായി മലയാള സിനിമയിലെ പ്രമുഖര്‍ പണം നല്‍കാം എന്ന വിഷ്ണുവിന്‍റെ വെളിപ്പെടുത്തലുകള്‍ വിശ്വസിക്കുന്നില്ലയെന്നാണ് ദിലീപിന്‍റെ നിലപാട്. ഇതിന്‍റെ പിന്നിലെ സത്യാവസ്ഥ അന്വേഷിക്കണമെന്ന് ദിലീപ് ആവശ്യപ്പെടുന്നു.

Advertisement

Copyright © 2017 onlookersmedia.

Press ESC to close