ആസിഫ് അലി ചിത്രം അവരുടെ രാവുകള്‍ രണ്ട് ദിവസം കൊണ്ട് നേടിയത്..

Advertisement

യുവ താരം ആസിഫ് അലി നായകനാകുന്ന അവരുടെ രാവുകള്‍ തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുന്നു. ഒട്ടേറെ പ്രശ്നങ്ങള്‍ തരണം ചെയ്ത് ഈ മാസം 23നാണ് ചിത്രം തിയേറ്ററുകളില്‍ എത്തിയത്. ആസിഫ് അലി, ഉണ്ണി മുകുന്ദന്‍, ഹണി റോസ്, അജ് വര്‍ഗീസ്, വിനയ് ഫോര്‍ട്ട്, മിലന നാഗരാജ്, മുകേഷ് തുടങ്ങിയ വലിയൊരു താരനിര അവരുടെ രാവുകളുടെ ഭാഗമായിട്ടുണ്ട്.

ഏതാനും ടെക്നിക്കല്‍ പ്രോബ്ലം കാരണം അവരുടെ രാവുകളുടെ ആദ്യ ദിവസത്തെ പല ഷോകളും കാന്‍സല്‍ ആയിരുന്നു. മാറ്റിനി മുതലാണ് തിയേറ്ററുകളില്‍ ചിത്രം പ്രദര്‍ശനം തുടങ്ങിയത്. ഷോകള്‍ കാന്‍സല്‍ ആയത് ചിത്രത്തിന്‍റെ കലക്ഷനെ സാരമായി ബാധിച്ചിട്ടുണ്ടെന്നാണ് കലക്ഷന്‍ റിപ്പോര്‍ടുകള്‍ പറയുന്നത്.

Advertisement

ആദ്യ രണ്ട് ദിവസങ്ങള്‍ കൊണ്ട് അവരുടെ രാവുകള്‍ കേരള ബോക്സ്ഓഫീസില്‍ നേടിയത് 72 ലക്ഷം രൂപയാണ്. പബ്ലിസിറ്റി കുറവും അപ്രതീക്ഷിതമായി നേരിടേണ്ടി വന്ന ഇത്തരം ടെക്നിക്കല്‍ പ്രശ്നങ്ങളും ചിത്രങ്ങളുടെ കലക്ഷന് ഇടിവ് വരാന്‍ കാരണമായി.

ഈദിന് ശേഷം ചിത്രത്തിന്‍റെ കലക്ഷന്‍ കൂടുമെന്നാണ് ചിത്രത്തിന്‍റെ അണിയറ പ്രവര്‍ത്തകര്‍ പ്രതീക്ഷിക്കുന്നത്.

Advertisement

Copyright © 2017 onlookersmedia.

Press ESC to close