വടിവേലുവിന്റെ വിസ്മയ പ്രകടനം, ഒപ്പം ഫഹദ് ഫാസിലും ഉദയനിധിയും; മാരി സെൽവരാജന്റെ ‘മാമന്നൻ’ ട്രെയ്‌ലർ

Advertisement

ഉദയനിധി സ്റ്റാലിൻ, ഫഹദ് ഫാസിൽ, വടിവേലു, കീർത്തി സുരേഷ് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം “മാമന്നൻ” ന്റെ ട്രെയിലർ പുറത്തിറങ്ങി. “പരിയേറും പെരുമാൾ”, “കർണ്ണൻ” എന്നീ ബ്ലോക്ക്ബസ്റ്ററുകൾക്ക് മാരി സൽവരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘മാമന്നൻ’. ശക്തമായ രാഷ്ട്രീയ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന കഥയാണ് ചിത്രത്തിന് ആധാരം. ട്രെയിലറിലൂടെ മലയാളത്തിൻറെ പ്രിയ നായകൻ ഫഹദ് ഫാസിലിന്റെയും വടിവേലുവിന്റെയും അസാധാരണമായ പ്രകടനമാണ് പ്രേക്ഷകർ കണ്ടിരിക്കുന്നത്

എ ആർ റഹ്‌മാനാണ് ചിത്രത്തിന്റെ സംഗീതം നിർവഹിച്ചിരിക്കുന്നത്, പ്രശസ്ത നിർമ്മാണ-വിതരണ കമ്പനിയായ റെഡ് ജയന്റാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ചിത്രത്തിൻറെ പോസ്റ്റർ പുറത്തിറങ്ങിയ നാൾ മുതൽ വടിവേലുവിന്റെ കഥാപാത്രത്തെ കുറിച്ചുള്ള ചർച്ചകൾ ഉയർന്നിരുന്നു. ട്രെയിലർ പുറത്തുവന്നതിനുശേഷം വടിവേലുവിന്റെ കഥാപാത്രം പ്രേക്ഷകരെ അമ്പരപ്പിക്കും എന്നതിൽ സംശയമില്ല.

Advertisement

നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിൻറെ ലിറിക്കൽ വീഡിയോകൾക്ക് പ്രേക്ഷകരിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചത്, ട്രെയിലർ പുറത്തുവന്നതിനുശേഷം ചിത്രത്തിന്റെ റിലീസിനായി ആരാധകരുടെ കാത്തിരിപ്പ് വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. സോണി മ്യൂസികാണ് ചിത്രത്തിന്റെ സംഗീത അവകാശം ആക്കിയിരിക്കുന്നത്. ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത് തേനി ഈശ്വറാണ്. എച്ച്ആർ പിക്‌ചേഴ്‌സ് ആണ് ചിത്രം കേരളത്തിൽ വിതരണത്തിന് എത്തിക്കുക . ജൂൺ 29 മുതൽ “മാമന്നൻ” തിയേറ്ററുകളിൽ എത്തും.

Advertisement

Copyright © 2017 onlookersmedia.

Press ESC to close