നടിപ്പിൻ നായകൻ സൂര്യ ബോളിവുഡിലേക്ക്?

Advertisement

നടിപ്പിൻ നായകൻ സൂര്യ ബോളിവുഡിൽ നായകനാകാൻ ഒരുങ്ങുന്നു. രാകേഷ് ഓംപ്രകാശ് മെഹ്‌റ സംവിധാനം ചെയ്യുന്ന കർണയിലാണ് സൂര്യ നായകനാകുന്നത് എന്നാണ് പുറത്ത് വരുന്ന പുതിയ റിപ്പോർട്ടുകൾ. മഹാഭാരതം ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തിൽ സൂര്യ കേന്ദ്ര കഥാപാത്രം തന്നെയായിരിക്കും അവതരിപ്പിക്കുകയെന്നാണ് ട്രേഡ് അനലിസ്റ്റുകൾ ട്വീറ്റ് ചെയ്യുന്നത്.

സൂര്യയും ഓംപ്രകാശ് മെഹ്റയും കുറച്ചുനാളുകളായി കർണയ്ക്ക് വേണ്ടിയുള്ള ചർച്ചകൾ നടത്തി വരികയായിരുന്നു. ഇപ്പോൾ ചർച്ചകൾ ശരിയായ ദിശയിലേക്ക് നീങ്ങുകയാണെന്നും രണ്ടു ഭാഗങ്ങളായി ഒരുങ്ങുന്ന ഇതിഹാസത്തിൽ ഭാഗമാകാൻ സൂര്യ ആവേശത്തിലാണെന്നും ബോളിവുഡ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. താരത്തിന്റെ കരിയറിലെ തന്നെ ഏറ്റവും സങ്കീർണമായ കഥാപാത്രങ്ങളിൽ ഒന്നായ കർണ്ണനെ അവതരിപ്പിക്കുന്ന വാർത്ത പുറത്തുവന്നത് മുതൽ ആരാധകരും ആവേശത്തിലാണ്.

Advertisement

2024 ൽ ചിത്രം തിയേറ്ററുകളിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഒന്നിലധികം ഭാഷകളിൽ ഒരുങ്ങുന്ന ചിത്രം വമ്പൻ മുതൽ മുടക്കിൽ ഒരുങ്ങുന്ന പാൻ ഇന്ത്യൻ റിലീസ് ആയിരിക്കുമെന്നും, ഇന്ത്യൻ സിനിമകളിൽ നിന്നുള്ള മികച്ച അഭിനേതാക്കളെ ചിത്രത്തിൽ ഉൾപ്പെടുത്താൻ അണിയറ പ്രവർത്തകർ താല്പര്യപ്പെടുന്നുണ്ടെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

അതേസമയം രാകേഷ് ഓംപ്രകാശ് മെഹ്റയുടെ സ്വപ്ന പദ്ധതിയാണ് കർണ. അദ്ദേഹം കുറച്ചുകാലമായി ഈ പ്രൊജക്റ്റിൽ പ്രവർത്തിക്കുന്ന വാർത്തകളും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇത്രയും സങ്കീർണമായ ഒരു നായക കഥാപാത്രത്തെ ഇതുവരെ ആരും ചിത്രീകരിക്കാൻ ശ്രമിച്ചിട്ടില്ലാത്തതുകൊണ്ട് തന്നെ ചിത്രത്തെ വലിയ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ നോക്കിക്കാണുന്നത്കർണയ്ക്ക് മുൻപ് സൂര്യ നായകനാകുന്ന സുധാ കൊങ്ങരയ്ക്കൊപ്പമുള്ള അടുത്ത ചിത്രമായ കങ്കുവയുടെ ഷൂട്ടിംഗ് പൂർത്തിയാകും എന്നാണ് പ്രതീക്ഷിക്കുന്നത്.

Advertisement

Copyright © 2017 onlookersmedia.

Press ESC to close