‘നാ റെഡി….’ വിജയുടെ പിറന്നാള്‍ ആഘോഷമാക്കാന്‍ ‘ലിയോ’ ടീം

Advertisement

ഇളയദളപതി ചിത്രം ലിയോയുടെ റിലീസിനായി ആരാധകർ കാത്തിരിക്കുകയാണ്. ഇപ്പോഴിതാ റിലീസിന് മുൻപ് പ്രിയ നായകന്റെ ജന്മദിനം ആഘോഷമാക്കാൻ ലിയോയുടെ അണിയറ പ്രവർത്തകർ ഒരുങ്ങുകയാണ്. ചിത്രത്തിലെ ആദ്യ ഗാനം ജൂൺ 22ന് അണിയറ പ്രവർത്തകർ റിലീസ് ചെയ്യാൻ ഒരുങ്ങുകയാണിപ്പോൾ. വിജയ് തന്നെയാണ് സോഷ്യൽ മീഡിയ വഴി ഈ സന്തോഷവാർത്ത പ്രേക്ഷകർക്കായി പങ്കുവെച്ചിരിക്കുന്നത്. അതോടൊപ്പം തന്നെ ചിത്രത്തിൻറെ ഏറ്റവും പുതിയ പോസ്റ്ററും പുറത്തു വിട്ടിട്ടുണ്ട്. കൈയ്യില്‍ ഒരു തോക്കും പിടിച്ച് ചുണ്ടില്‍ എരിയുന്ന സിഗരറ്റുമായി കൊലമാസ് ലുക്കിലാണ് സോങ്ങ് പോസ്റ്ററില്‍ വിജയിയെ കാണാന്‍ കഴിയുന്നത്.

ഏകദേശം ആയിരത്തിലധികം വരുന്ന നർത്തകർക്കൊപ്പം വിജയ് ഡാൻസ് ചെയ്യുന്ന ഗാന വീഡിയോയായിരുന്നു ഏറ്റവും ഒടുവിൽ ചിത്രീകരിച്ചത്. ഈ ഗാനമായിരിക്കും ആദ്യമായി പുറത്തിറക്കുകയെന്നും സൂചനകളുണ്ട്. വിജയ് തന്നെയാണ് ഈ ഗാനംആലപിച്ചത് എന്നും റിപ്പോർട്ടുകളിൽ സൂചിപ്പിക്കുന്നു.

Advertisement

സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോ, ദി റൂട്ട് എന്നിവയുടെ ബാനറുകളില്‍ ലളിത് കുമാറും ജഗദീഷ് പളനിസാമിയും ചേര്‍ന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.  തൃഷ, സഞ്ജയ് ദത്ത്, അര്‍ജുന്‍ സര്‍ജ,  പ്രിയ ആനന്ദ്, സാന്‍ഡി,ഗൗതം മേനോന്‍, മിഷ്‌കിന്‍, മാത്യു തോമസ്, മന്‍സൂര്‍ അലി ഖാന്‍,
ജനനി, അഭിരാമി വെങ്കിടാചലം, ബാബു ആന്റണി തുടങ്ങി നിരവധി താരങ്ങളുമാണ് ചിത്രത്തിൽ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഒക്ടോബര്‍ 19 നാണ് ചിത്രം ലോകമെമ്പാടും റിലീസിന് എത്തുക. മാസ്റ്റർ സിനിമയ്ക്ക് ശേഷം ലോകേഷ് കനകരാജും വിജയും വീണ്ടും ഒരുമിക്കുന്ന ചിത്രം കൂടി ആയതിനാൽ ആരാധകരുടെ പ്രതീക്ഷ വാനോളം ഉയർന്നിരിക്കുകയാണ്. ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത് അനിരുദാണ്. ക്യാമറ ചലിപ്പിക്കുന്നത് മനോജ് പരമഹംസയാണ്.

Advertisement

Copyright © 2017 onlookersmedia.

Press ESC to close