യുവതിയെ പ്രണയിച്ച കൗമാരക്കാരൻ; മാളവിക- മാത്യു ചിത്രം ക്രിസ്റ്റിയുടെ ടീസർ കാണാം

Advertisement

യുവ താരം മാത്യു തോമസ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ക്രിസ്റ്റി. പ്രശസ്ത തെന്നിന്ത്യൻ നായികാ താരമായ മാളവിക മോഹനൻ നായികാ വേഷം ചെയ്യുന്ന ഈ ചിത്രം നവാഗതനായ ആൽവിൻ ഹെൻറിയാണ് സംവിധാനം ചെയ്തിരിക്കുന്നത്. ഇതിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ നേരത്തെ റിലീസ് ചെയ്യുകയും മികച്ച പ്രേക്ഷക ശ്രദ്ധ നേടുകയും ചെയ്തിരുന്നു. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ ടീസർ പുറത്ത് വന്നിരിക്കുകയാണ്. പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന മാളവിക, മാത്യു തോമസ് എന്നിവരെയാണ് ഈ ടീസറിൽ കാണിച്ചിരിക്കുന്നത്. ഇവരുടെ പ്രണയമാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നതെന്നാണ് സൂചന. നേരത്തെ ഈ ചിത്രത്തിലെ ചുംബന രംഗം ചിത്രീകരിച്ചതിനെ കുറിച്ച് മാളവിക നടത്തിയ വെളിപ്പെടുത്തൽ ഏറെ ശ്രദ്ധ നേടിയിരുന്നു. എഴുത്തുകാരായ ബെന്യാമിനും ജി.ആർ ഇന്ദുഗോപനുമാണ് ഈ ചിത്രത്തിന് തിരക്കഥ രചിച്ചിരിക്കുന്നത്.

റോക്കി മൗണ്ടെയ്ൻ സിനിമാസിന്റെ ബാനറിൽ സാജെയ് സെബാസ്റ്റിനും കണ്ണൻ സതീശനും ചേർന്ന് നിർമ്മിച്ച ഈ ചിത്രത്തിന് സംഗീതമൊരുക്കിയത് ഗോവിന്ദ് വസന്തയാണ്. തണ്ണീർമത്തൻ ദിനങ്ങൾ, കുമ്പളങ്ങി നൈറ്റ്സ്, ജോ ആൻഡ് ജോ, പ്രകാശൻ പറക്കട്ടെ തുടങ്ങി ഒരുപിടി ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ നടനാണ് മാത്യു തോമസ്. ദളപതി വിജയ്‌യുടെ നായികയായി മാസ്റ്റർ എന്ന ലോകേഷ് ചിത്രത്തിൽ അഭിനയിച്ചു കയ്യടി നേടിയ മാളവിക സിനിമയിൽ അരങ്ങേറ്റം കുറിച്ചത് ദുൽഖർ സൽമാന്റെ നായികയായി പട്ടം പോലെ എന്ന മലയാള ചിത്രത്തിലൂടെയാണ്. അതിനു ശേഷം ധനുഷ്, മമ്മൂട്ടി ചിത്രങ്ങളിലും അഭിനയിച്ച മാളവിക ഇപ്പോൾ ചിയാൻ വിക്രമിനൊപ്പം തങ്കളാൻ എന്ന പാ രഞ്ജിത് ചിത്രത്തിലാണ് അഭിനയിക്കുന്നത്. ഫെബ്രുവരിയിൽ തിയറ്ററുകളിൽ എത്താൻ പോകുന്ന ക്രിസ്റ്റി എന്ന ചിത്രത്തിന് ക്യാമറ ചലിപ്പിച്ചത് ആനന്ദ് സി ചന്ദ്രനും, എഡിറ്റ് ചെയ്തത് മനു ആന്റണിയുമാണ്.

Advertisement

Advertisement

Copyright © 2017 onlookersmedia.

Press ESC to close