മമ്മൂട്ടിയുടെ അഭിനയം അന്തര്‍ദേശീയ നിലവാരത്തില്‍; നൻ പകൽ നേരത്ത് മയക്കത്തിന് പ്രശംസയുമായി ശ്രീകുമാർ തമ്പി

Advertisement

മെഗാസ്റ്റാർ മമ്മൂട്ടി നായകനായ ഏറ്റവും പുതിയ ചിത്രമായ നൻപകൽ നേരത്ത് മയക്കം ഇപ്പോൾ കേരളത്തിലെ സ്‌ക്രീനുകളിൽ പ്രദർശനം തുടരുകയാണ്. ഇതിന്റെ തമിഴ് പതിപ്പിന്റെ റിലീസ് രണ്ട് ദിവസം മുൻപാണ് നടന്നത്. കഴിഞ്ഞ മാസം നടന്ന ഇത്തവണത്തെ ഐഎഫ്എഫ്കെയില്‍ പ്രീമിയര്‍ ചെയ്യപ്പെട്ട ഈ ചിത്രത്തിന് അപ്പോൾ തന്നെ മികച്ച അഭിപ്രായമാണ് ലഭിച്ചത്. തീയേറ്റർ റിലീസ് വന്നപ്പോൾ പ്രേക്ഷകരും ഇതിനെ പ്രശംസ കൊണ്ട് മൂടി. ലിജോ ജോസ് പെല്ലിശ്ശേരി മമ്മൂട്ടിയെ നായകനാക്കി ആദ്യമായി ചെയ്ത ഈ ചിത്രം രചിച്ചത് എസ് ഹരീഷ് ആണ്. മമ്മൂട്ടിയുടെ അസാമാന്യമായ പ്രകടനവും ലിജോയുടെ മേക്കിങ് സ്റ്റൈലും തന്നെയാണ് ഈ ചിത്രത്തിന്റെ ഹൈലൈറ്റ്. ഇപ്പോഴിതാ ഈ ചിത്രത്തിന് പ്രശംസയുമായി എത്തിയിരിക്കുന്നത് പ്രശസ്ത സംവിധായകനും രചയിതാവുമായ ശ്രീകുമാരൻ തമ്പിയാണ്. ഈ ചിത്രം കണ്ടതിന് ശേഷം അദ്ദേഹം കുറിച്ച വാക്കുകൾ ഏറെ ശ്രദ്ധ നേടുന്നുണ്ട്.

അദ്ദേഹത്തിന്റെ വാക്കുകൾ ഇപ്രകാരം, “നൻപകൽ നേരത്ത് മയക്കം കണ്ടു. നടൻ എന്ന നിലയിലും നിർമ്മാതാവ് എന്ന നിലയിലും മമ്മൂട്ടി ഏറ്റവും ഉയർന്ന നിലയിൽ എത്തിയിരിക്കുന്നു. മമ്മൂട്ടിയുടെ അഭിനയം അന്തർദേശീയ നിലവാരം പുലർത്തുന്നു. ലിജോ ജോസ് പല്ലിശ്ശേരി ഒരു ജീനിയസ് തന്നെ. ഈ ചെറുപ്പക്കാരൻ ഉയരങ്ങൾ കീഴടക്കാനിരിക്കുന്നതേയുള്ളൂ. അമ്പത്തേഴ് വര്‍ഷം സിനിമയ്ക്ക് വേണ്ടി ജീവിതം ചിലവാക്കിയ എന്നെ അദ്‌ഭുതപ്പെടുത്തിയ അപൂർവം ചിത്രങ്ങളിലൊന്നാണ് നന്‍പകല്‍ നേരത്ത് മയക്കം”. മലയാളിയായ ജെയിംസ്, തമിഴനായ സുന്ദരം എന്നിങ്ങനെ രണ്ട് കഥാപാത്രങ്ങളായാണ് മമ്മൂട്ടി ഇതിൽ അഭിനയിച്ചത്. കഴിഞ്ഞ ദിവസം തമിഴ് സംവിധായകൻ കാർത്തിക് സുബ്ബരാജും ഈ ചിത്രത്തിന് അഭിനന്ദനവുമായി എത്തിയിരുന്നു.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close