എലോൺ വിജയം ആരാധകർക്കൊപ്പം ആഘോഷിച്ചു ഷാജി കൈലാസ്

Advertisement

മോഹൻലാലിനെ നായകനാക്കി ഷാജി കൈലാസ് ഒരുക്കിയ ഏറ്റവും പുതിയ ചിത്രമായ എലോൺ നേടിയ വിജയം ആഘോഷിക്കുകയാണിപ്പോൾ ആരാധകർ. ആരാധകർക്കൊപ്പം തന്നെ ഈ ചിത്രത്തിന്റെ വിജയം ആഘോഷിക്കുന്ന ഷാജി കൈലാസിന്റെ ചിത്രങ്ങളും വീഡിയോയുമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. രണ്ട് ദിവസം മുൻപ് പ്രദർശനത്തിന് എത്തിയ ഈ ചിത്രം ഒരാൾ മാത്രം അഭിനയിക്കുന്ന ഒരു പരീക്ഷണ ചിത്രമായാണ് ഷാജി കൈലാസ് ഒരുക്കിയത്. രാജേഷ് ജയരാമൻ തിരക്കഥ രചിച്ച ഈ ചിത്രം പൂർണ്ണമായും മോഹൻലാൽ എന്ന നടനെ മാത്രം രണ്ട് മണിക്കൂർ സ്‌ക്രീനിൽ കാണിച്ചു കൊണ്ടാണ് കഥ പറയുന്നത്. ശബ്ദത്തിലൂടെ മാത്രം മറ്റ് കഥാപാത്രങ്ങൾ വന്നു പോകുന്ന ഈ ചിത്രത്തിൽ ഹൊറർ, മിസ്റ്ററി, സസ്‍പെൻസ് എലമെന്റുകളും നിറഞ്ഞു നിൽക്കുന്നു. ആദ്യാവസാനം പ്രേക്ഷകരിൽ ആകാംഷ നിറക്കുന്ന ഈ ചിത്രത്തിന്റെ ഹൈലൈറ്റ് മോഹൻലാൽ കാഴ്ചവെച്ച ഗംഭീര പ്രകടനവും ഷാജി കൈലാസ് എന്ന സംവിധായകന്റെ കിടിലൻ മേക്കിങ്ങുമാണ്. വളരെ ചെറിയ ബഡ്ജറ്റിൽ കുറച്ചു ദിവസങ്ങൾക്കൊണ്ടൊരുക്കിയ ഈ പരീക്ഷണ ചിത്രത്തിന്റെ വിജയം തീർത്തും അപ്രതീക്ഷിതം കൂടിയാണ്.

മോഹൻലാൽ, ഷാജി കൈലാസ് എന്നിവർക്കും, ചിത്രത്തിന്റെ സാങ്കേതിക വിഭാഗത്തിൽ പ്രവർത്തിച്ച, എഡിറ്റർ ഡോൺ മാക്സ്, ഛായാഗ്രാഹകരായ അഭിനന്ദം രാമാനുജൻ, പ്രമോദ് കെ പിള്ളൈ, സംഗീത സംവിധായകരായ ടീം ഫോർ മ്യൂസിക്സ് എന്നിവർക്കുമാണ് ഇതിന്റെ ക്രെഡിറ്റ്. താൻ ഇപ്പോൾ സംവിധാനം ചെയ്ത് കൊണ്ടിരിക്കുന്ന ഹണ്ട് എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ വെച്ചാണ് ഷാജി കൈലാസ് എലോണിന്റെ വിജയം ആരാധകർക്കൊപ്പം കേക്ക് മുറിച്ച് ആഘോഷിച്ചത്. ഭാവന നായികയായി എത്തുന്ന ഈ ചിത്രം പാലക്കാട് ആണ് ഷൂട്ട് ചെയ്തു കൊണ്ടിരിക്കുന്നത്. ഒരു വലിയ ഇടവേളയ്ക്കു ശേഷം തിരിച്ചു വന്ന ഷാജി കൈലാസ്, കടുവ, കാപ്പ, എലോൺ എന്നീ ഹാട്രിക് വിജയങ്ങളാണ് ഇപ്പോൾ നമ്മുക്ക് സമ്മാനിച്ചിരിക്കുന്നത്.

Advertisement

Advertisement

Copyright © 2017 onlookersmedia.

Press ESC to close