ആരാധകനോട് മോശം പെരുമാറ്റം? ; രൺബീർ കപൂറിന്റെ വീഡിയോ വൈറൽ ആവുന്നു

Advertisement

കഴിഞ്ഞ ദിവസം മുതൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ഒരു വീഡിയോ ആണ് ഇപ്പോൾ സിനിമാ പ്രേമികൾ ചർച്ച ചെയ്യുന്നത്. ബോളിവുഡ് സൂപ്പർ താരം രൺബീർ കപൂർ തന്റെ ആരാധകനോട് മോശമായി പെരുമാറുന്ന വീഡിയോ ആണത്. രൺബീർ കപൂറിനോട് ആരാധകൻ ഒരു സെൽഫി എടുക്കാനുള്ള അനുവാദം ചോദിക്കുകയും ആ സെൽഫി എടുക്കാൻ രൺബീർ അനുവദിക്കുകയും ആരാധകനൊപ്പം ഫോട്ടോക്കായി പോസ് ചെയ്യുകയും ചെയ്യുന്നു. എന്നാൽ ഫോണിലെ എന്തോ സാങ്കേതിക കാരണം മൂലം ഫോട്ടോ എടുക്കാൻ വൈകുമ്പോൾ, ആ ആരാധകന്റെ കയ്യിൽ നിന്ന് അയാളുടെ ഫോൺ വാങ്ങിച്ചു പിന്നോട്ടെറിയുന്ന രൺബീർ കപൂറിനെയാണ് വീഡിയോയിൽ കാണാൻ സാധിക്കുന്നത്. രൺബീർ കപൂറിന്റെ മോശം പെരുമാറ്റം എന്ന പേരിലാണ് ഈ വീഡിയോ പ്രചരിക്കുന്നത് എങ്കിലും, മറ്റൊരു വാർത്തയും ഇതുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ പടരുന്നുണ്ട്.

ഇത് ഒരു പ്രൊമോഷണൽ പരിപാടി ആണെന്നതാണ് അതിലൊന്ന്. തന്റെ ഏറ്റവും പുതിയ ചിത്രമായ തൂ ജൂട്ടി മേം മക്കാർ എന്ന ചിത്രത്തിന്റെ പ്രചാരണത്തിന്റെ ഭാഗമായി രൺബീർ കപൂർ അറിഞ്ഞു കൊണ്ട് നടത്തിയ ഒരു നാടകമാണ് ഇതെന്നാണ് ചിലർ പറയുന്നത്. അതുപോലെ തന്നെ ഒരു മൊബൈൽ ഫോൺ കമ്പനിയുടെ ഏറ്റവും പുതിയ ഫോണിന്റെ പരസ്യത്തിന്റെ ഭാഗമാണ് അതെന്നും വാർത്തകൾ പറയുന്നു. ഫാസ്റ്റ് സെൽഫി എന്ന ടാഗ് ലൈൻ വെച്ചുള്ള ഒരു പരസ്യമാണ് അതെന്നും, ആ പരസ്യത്തിന്റെ ഫുൾ വീഡിയോ വൈകാതെ പുറത്തു വരുമെന്നും ആരാധകർ പറയുന്നു. പഴയ ഫോൺ വലിച്ചെറിഞ്ഞിട്ട്, ആ ആരാധകനു രൺബീർ ഒരു പുതിയ മൊബൈൽ സമ്മാനിക്കുന്നതാണ് ഫുൾ വീഡിയോ എന്നാണ് അവർ പറയുന്നത്.

Advertisement

Advertisement

Copyright © 2017 onlookersmedia.

Press ESC to close