കുറുനരി കൂട്ടത്തെ തുരത്തുന്ന സിംഹമായി ബാലയ്യ; എൻ ബി കെ 109 ഗ്ലിമ്പ്സ് വീഡിയോ കാണാം

Advertisement

തെലുങ്ക് സൂപ്പർ താരം നന്ദമുരി ബാലകൃഷ്ണ എന്ന ബാലയ്യ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ ഗ്ലിമ്പ്സ് വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. എൻ ബി കെ 109 എന്ന താത്കാലികമായ ടൈറ്റിലോടെ പുറത്തു വന്ന ഈ ടീസർ വീഡിയോക്ക് വലിയ സ്വീകരണമാണ് ബാലയ്യ ആരാധകർ നൽകുന്നത്. പതിവ് പോലെ ഒരു മെഗാ മാസ്സ് ചിത്രം തന്നെയാണ് ബാലയ്യ ആരാധകർക്കായി കൊണ്ട് വരുന്നതെന്ന സൂചനയാണ് ഈ വീഡിയോയും നൽകുന്നത്. തുടർച്ചയായി മൂന്ന് ചിത്രങ്ങൾ 100 കോടി ക്ലബിലെത്തിച്ചു മുന്നേറുന്ന ബാലയ്യയുടെ ഈ പുതിയ ചിത്രം രചിച്ചു സംവിധാനം ചെയ്യുന്നത് ബോബി കൊല്ലിയാണ്. അടുത്തിടെ ചിരഞ്ജീവി നായകനായ വാൾട്ടയർ വീരയ്യ എന്ന ചിത്രം സംവിധാനം ചെയ്തയാളാണ് ബോബി കൊല്ലി. അഖണ്ഡ എന്ന ചിത്രത്തിലൂടെ ആദ്യമായി നൂറ് കോടി ക്ലബിലെത്തിയ ബാലയ്യ, അതിനു ശേഷം റിലീസ് ചെയ്ത വീരസിംഹ റെഡ്‌ഡി, ഭഗവന്ത് കേസരി എന്നീ ചിത്രങ്ങളിലൂടെയും ആ നേട്ടം ആവർത്തിച്ചു.

Advertisement

സിതാര എന്റെർറ്റൈന്മെന്റ്സ്, ഫോർച്യൂൺ ഫോർ സിനിമാസ് എന്നിവയുടെ ബാനറിൽ സൂര്യ ദേവര നാഗവംശി, സായി സൗജന്യ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിൽ മലയാളത്തിന്റെ യുവതാരം ദുൽഖർ സൽമാൻ അതിഥി വേഷത്തിൽ എത്തുമെന്ന് സ്ഥിരീകരിക്കാത്ത വാർത്തകൾ പ്രചരിക്കുന്നുണ്ട്. വിജയ് കാർത്തിക് കണ്ണൻ കാമറ ചലിപ്പിക്കുന്ന ഈ ചിത്രത്തിന് വേണ്ടി സംഗീതമൊരുക്കുന്നത് സൂപ്പർ ഹിറ്റ് സംഗീത സംവിധായകനായ തമൻ എസ് ആണ്. നിരഞ്ജൻ ദേവരമനേ ആണ് ഈ ചിത്രത്തിന്റെ എഡിറ്റർ. ചിത്രത്തിന്റെ ബാക്കി താരനിരയെ കുറിച്ചുള്ള വിവരങ്ങൾ വൈകാതെ പ്രഖ്യാപിക്കും.

Advertisement

Copyright © 2017 onlookersmedia.

Press ESC to close