കുടുംബ പ്രേക്ഷകർ വീണ്ടും ജനപ്രിയനൊപ്പം; മികച്ച പ്രതികരണങ്ങളുമായി തങ്കമണി

Advertisement

ജനപ്രിയ നായകൻ ദിലീപിനെ നായകനാക്കി രതീഷ് രഘുനന്ദൻ സംവിധാനം ചെയ്ത തങ്കമണി എന്ന ചിത്രം കഴിഞ്ഞ ദിവസമാണ് പ്രേക്ഷകരുടെ മുന്നിലെത്തിയത്. 1986 ഒക്ടോബറിൽ കേരളത്തിലെ ഇടുക്കി ജില്ലയിലെ തങ്കമണി ഗ്രാമത്തിൽ നടന്ന പോലീസ് നരനായാട്ടിനെ അടിസ്ഥാനമാക്കി ഒരുക്കിയ ഈ ഇമോഷണൽ ത്രില്ലർ ചിത്രത്തിന് ആദ്യ ഷോ മുതൽ തന്നെ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. എല്ലാത്തരം പ്രേക്ഷകരേയും ഒരുപോലെ രസിപ്പിക്കുന്ന ഈ ചിത്രം തീയേറ്ററുകൾ നിറക്കുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. ആക്ഷനും ത്രില്ലും പ്രണയവും വൈകാരിക നിമിഷങ്ങളുമെല്ലാം കോർത്തിണക്കിയ ഈ ചിത്രം രണ്ട് കാലഘട്ടങ്ങളിൽ നിന്നാണ് കഥ പറയുന്നത്. രണ്ട് വ്യത്യസ്ത ഗെറ്റപ്പുകളിൽ മികച്ച പ്രകടനമാണ് ദിലീപ് ഈ ചിത്രത്തിൽ കാഴ്ചവെച്ചിരിക്കുന്നത്. ആബേൽ ജോഷ്വാ മാത്തൻ എന്നാണ് ഇതിലെ ദിലീപ് കഥാപാത്രത്തിന്റെ പേര്. ദിലീപിനൊപ്പം നായികാ വേഷം ചെയ്ത നീത പിള്ളൈയും ഇതിൽ മികച്ച പ്രകടനമാണ് കാഴ്ച വെച്ചിരിക്കുന്നത്.

Advertisement

വൈകാരിക നിമിഷങ്ങൾ ഒരുപാടുള്ളത് കൊണ്ട് തന്നെ കുടുംബ പ്രേക്ഷകരെ ഏറെയാകർഷിക്കുന്ന ഒരു ചിത്രമായി തങ്കമണി മാറുന്നുണ്ട്. ഉടൽ എന്ന ചിത്രത്തിലൂടെ മികച്ച പ്രേക്ഷക- നിരൂപക പ്രശംസ നേടിയ രതീഷ് രഘുനന്ദൻ തന്നെ രചിച്ച തിരക്കഥയും അദ്ദേഹത്തിന്റെ മേക്കിങ് സ്റ്റൈലും ഈ ചിത്രത്തെ മനോഹരമാക്കിയിട്ടുണ്ട്. ദിലീപ്, നീത പിള്ളൈ എന്നിവരെ കൂടാതെ പ്രണിത സുഭാഷ്, അജ്മൽ അമീർ, സുദേവ് നായർ, സിദ്ദീഖ്, മനോജ് കെ ജയൻ, കോട്ടയം രമേഷ്, മേജർ രവി, അസീസ് നെടുമങ്ങാട്, മാളവിക മേനോൻ, ജോൺ വിജയ്, സമ്പത്ത് റാം എന്നിവരും ഈ ചിത്രത്തിൽ മികച്ച പ്രകടനം കാഴ്ച വെച്ചിട്ടുണ്ട്. വില്യം ഫ്രാൻസിസ് സംഗീതമൊരുക്കിയ ഈ ചിത്രത്തിന് കാമറ ചലിപ്പിച്ചത് മനോജ് പിള്ളൈ, എഡിറ്റിംഗ് നിർവഹിച്ചത് ശ്യാം ശശിധരൻ എന്നിവരാണ്.

Advertisement

Copyright © 2017 onlookersmedia.

Press ESC to close