മെഗാ ആക്ഷൻ പായ്ക്ക്ഡ് പ്രകടനവുമായി മമ്മൂട്ടിയും അഖിൽ അക്കിനെനിയും; ‘ഏജന്റ് ട്രെയ്‌ലർ ട്രെൻഡിങിൽ

Advertisement

പ്രേക്ഷകർ കാത്തിരുന്നതുപോലെ ആവേശമുണർത്തുന്ന  ആക്ഷൻ പായ്ക്ക്ഡ് ചിത്രമായ ‘ഏജൻറ് ‘റെ ട്രെയിലർ സോഷ്യൽ മീഡിയയിലൂടെ അണിയറ പ്രവർത്തകർ പുറത്തിറക്കി. ഡിനോ മോറിയയുടെയും മമ്മൂട്ടിയുടെയും അവതരണവും അഖിൽ അക്കിനെനിയുടെ  ആക്ഷൻ സീക്വൻസുമായി ട്രെയിലർ ചുരുങ്ങിയ സമയം കൊണ്ട് 12 മില്യൺ കാഴ്ചക്കാരെയാണ് നേടിയെടുത്തത്. ചിത്രത്തിലെ ഏറ്റവും മികച്ച സീനുകൾ കോർത്തിണക്കി പ്രേക്ഷകരുടെ പ്രതീക്ഷകളെ മറികടത്തി അതിലും വലിയ വിജയം തരുമെന്ന ഉറപ്പാണ് ട്രെയിലർ നൽകുന്നത്. മമ്മൂട്ടിയുടെയും അഖില്‍ അക്കിനെനിയുടെയും  ആക്ഷൻസ് സ്വീക്‌ൻസ് നിറച്ചാണ് ട്രെയിലർ എഡിറ്റ് ചെയ്തിരിക്കുന്നത്.

മമ്മൂട്ടി റോ ചീഫ് കേണൽ മേജർ ദേവനായാണ് ചിത്രത്തിൽ എത്തുന്നത്.  പാൻ ഇന്ത്യൻ ചിത്രമായി ബിഗ് ബഡ്ജറ്റിലാണ് ഏജൻറ് അണിയറ പ്രവർത്തകർ പൂർത്തിയായത്. സുരേന്ദർ റെഡ്ഡി രചനയും സംവിധാനവും നിർവ്വഹിക്കുന്ന ഈ ചിത്രത്തിൽ സാക്ഷി വൈദ്യ ആണ് നായിക എത്തുന്നത്. ചിത്രത്തിലെ “ദി ഗോഡ്” എന്ന സുപ്രധാന വേഷത്തിൽ ഡിനോ മോറിയയുമുണ്ട്.

Advertisement

അഖിൽ,ആഷിക് എന്നിവർ നേതൃത്വം നൽകുന്ന യൂലിൻ പ്രൊഡക്ഷൻസ് ആണ് ചിത്രം കേരളത്തിൽ വിതരണം നടത്തുന്നത്. ഹിപ്പ് ഹോപ്പ് തമിഴാ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്ന ഈ ചിത്രത്തിന് ക്യാമറ കൈകാര്യം ചെയ്യുന്നത് റസൂൽ എല്ലൂരാണ്. എഡിറ്റർ  നവീൻ നൂലിയാണ്. കലാസംവിധാനം  അവിനാഷ് കൊല്ല. ആക്ഷൻ രംഗങ്ങൾക്ക് പ്രാധാന്യം കൂടുതൽ നൽകിയിരിക്കുന്ന ചിത്രത്തിൽ വമ്പൻ മേക്കോവറാണ് അഖിൽ അക്കിനേനി നടത്തിയിരിക്കുന്നത്. തെലുങ്ക് പ്രേക്ഷകരെ പോലെ ചിത്രത്തിന്റെ റിലീസിന് മലയാളികളും കാത്തിരിക്കുകയാണ്.  ചിത്രത്തിലെ മമ്മൂട്ടിയുടെ ലുക്ക്‌ പോസ്റ്റർ കോഴിക്കോട് 50 അടി കട്ടൗട്ടിൽ അടുത്തിടെ ഉയർത്തിയിരുന്നു.

Advertisement

Copyright © 2017 onlookersmedia.

Press ESC to close