ബിജു മേനോനും ആസിഫ് അലിയും വീണ്ടുമൊന്നിക്കുന്നു; മാസ്സ് ത്രില്ലറുമായി ജിസ് ജോയ് ചിത്രം

Advertisement

പ്രേക്ഷകരെ രസിപ്പിച്ച അനുരാഗ കരിക്കിൻ വെള്ളം, വെള്ളി മൂങ്ങ എന്നീ സിനിമകളിലെ ഹിറ്റ് കൂട്ടുകെട്ടായ ബിജു മേനോനും ആസിഫ് അലിയും വീണ്ടും ഒരുമിക്കുന്നു. ജിസ് ജോയിയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രത്തിലാണ് താരങ്ങൾ പ്രധാന കഥാപാത്രമാകുന്നത്. ചിത്രത്തിൻറെ പൂജ ഇന്ന് തലശ്ശേരിയിൽ വെച്ച് നടന്നു. ഇതുവരെ പേര് നൽകിയിട്ടില്ലാത്ത ചിത്രത്തിൻറെ നിർമ്മാണം അരുൺ നാരായൺ പ്രൊഡക്ഷൻസ് ഇൻ അസ്സോസ്സിയേഷൻ വിത്ത് ലണ്ടൻ സ്റ്റുഡിയോസിൻ്റെ ബാനറിൽ അരുൺ നാരായൺ, സിജോ സെബാസ്റ്റ്യൻ എന്നിവർ ചേർന്നാണ്.

തലശ്ശേരിയിൽ സംഘടിപ്പിച്ച ചിത്രത്തിൻറെ പൂജയിൽ അണിയറ പ്രവർത്തകർ പങ്കെടുത്തു.
ഈശോ, ചാവേർ എന്നീ ചിത്രങ്ങൾക്കു ശേഷം അരുൺ നാരായൺ പ്രൊഡക്ഷൻസ് നിർമിക്കുന്ന മൂന്നാമത്തെ ചിത്രം കൂടിയാണിത്. ജിസ് ജോയുടെ ഫീൽ ഗുഡ് ചിത്രങ്ങളിൽ നിന്ന് വ്യത്യസ്തമായ തിരക്കഥയാണ് ഏറ്റവും പുതിയ പ്രോജക്റ്റിൽ ഒരുക്കിയിരിക്കുന്നത് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. കണ്ണൂരിന്റെ പശ്ചാത്തലത്തിലൊരുങ്ങുന്ന ചിത്രം ഒരു മാസ്സ് ത്രില്ലർ ഗണത്തിലാണ് ഉൾപ്പെടുന്നതെന്നും വാർത്തകൾ പുറത്തുവരുന്നു. മലയാളസിനിമയിലെ പ്രമുഖരായ മുപ്പതിലധികം അഭിനേതാക്കളാണ് ചിത്രത്തിൽ മറ്റു പ്രധാനപ്പെട്ട കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Advertisement

ദിലീഷ് പോത്തൻ, ശങ്കർ രാമകൃഷ്ണൻ, അനുശ്രീ, റീനു മാത്യൂസ്, കോട്ടയം നസീർ, തുടങ്ങിയവരും പുതുമുഖങ്ങളും നാടകരംഗത്തെ പ്രമുഖരും ചിത്രത്തിൽ കഥാപാത്രങ്ങളായി എത്തുന്നുണ്ട്. നവാഗതരായ ആനന്ദ്, ശരത്ത് എന്നിവരാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. ഛായാഗ്രഹണം നിർവഹിക്കുന്നത് ശരൺ വേലായുധൻ. എഡിറ്റിംഗ് സൂരജ്.ഇ. എസ്. കലാസംവിധാനം അജയൻ മങ്ങാട്, കോസ്റ്റ്യൂം ഡിസൈൻ നിഷാദ്, മേക്കപ്പ് ചെയ്യുന്നത് റോണക്സ്സേവ്യർ, പ്രൊഡക്ഷൻ കൺട്രോളർ ആസാദ് കണ്ണാടിക്കൽ എന്നിവരാണ്

Advertisement

Copyright © 2017 onlookersmedia.

Press ESC to close