മക്കൾക്കും ഭർത്താവിനും മധുരം പങ്കുവെച്ച് സുചിത്ര; ജന്മദിനാഘോഷവുമായി തൊണ്ണൂറുകളുടെ നായിക

Advertisement

നമ്പർ 20 മദ്രാസ് മെയിൽ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലെ നായിക നിരയിൽ തിളങ്ങിയ താരമാണ് സുചിത്ര. 90 കളിൽ മലയാളത്തിന്റെ മെഗാസ്റ്റാറുകൾക്കൊപ്പം അഭിനയിച്ച് ശ്രദ്ധ നേടിയെടുത്ത സുചിത്ര വിവാഹശേഷം അഭിനയത്തോട് വിടപറയുകയും ചെയ്തു. 90 കളിലെ ഏറ്റവും സുന്ദരിമാരായ നായികമാരിൽ ഏറ്റവും മുൻപന്തിയിൽ തന്നെയായിരുന്നു സുചിത്രയുടെ സ്ഥാനം. ഇടതൂർന്ന മുടികളും നീണ്ട കണ്ണുകളുമായി മലയാളിത്തമുള്ള നായികയെ ആരാധകർ ഇരുകൈയും നീട്ടി സ്വീകരിച്ചു.

ഒരുപിടി നല്ല ചിത്രങ്ങളിൽ സുചിത്ര മികവുറ്റ വേഷങ്ങൾ ചെയ്യുകയും ചെയ്തു. പക്ഷേ തന്നെ മലയാള സിനിമ വേണ്ടത്ര ഉപയോഗിച്ചിട്ടില്ലെന്ന് നടി തന്നെ അഭിമുഖങ്ങളിലൂടെ അടുത്തിടെ വ്യക്തമാക്കിയിരുന്നു. 26മത്തെ വയസ്സിലാണ് സുചിത്ര അഭിനയരംഗത്ത് വിട പറയുന്നത്. അതിനോടകം 38 സിനിമകളിൽ അഭിനയിച്ചു. മലയാളത്തിലും തമിഴിലുമായി മികവുറ്റ വേഷങ്ങൾ ചെയ്തിട്ടുണ്ട്. 1991-ൽ പുറത്തിറങ്ങിയ ഗോപുര വാസലിലേ എന്ന ചിത്രം സുചിത്രയുടെ കരിയറിലെ ജനപ്രിയ ചിത്രങ്ങളിൽ ഒന്നായിരുന്നു. അഭിനയത്രി എന്നതിലുപരി താരം ക്ലാസിക്കൽ നർത്തകി കൂടിയാണ്.

Advertisement

വിവാഹത്തിന് ശേഷം നടി ഭർത്താവുമൊത്ത് അമേരിക്കയിൽ ആയിരുന്നു സ്ഥിരതാമസം. ഇതിനിടയ്ക്ക് കേരളത്തിൽ വരുമെങ്കിലും അഭിനയരംഗത്തും അഭിമുഖങ്ങളിലും സുചിത്രയെ പ്രേക്ഷകർ കണ്ടിട്ടില്ല. സോഷ്യൽ മീഡിയ സജീവമായതിനുശേഷം സുചിത്രയും തന്റെ കൊച്ചു വിശേഷങ്ങൾ പ്രേക്ഷകരെ അറിയിക്കാൻ തുടങ്ങി. ചുരുങ്ങിയ സമയം കൊണ്ട് തന്നെ സുചിത്ര സോഷ്യൽ മീഡിയയിൽ സജീവമാവുകയും ചെയ്തു. സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ച താരത്തിന്റെ പിറന്നാൾ ആഘോഷ ചിത്രങ്ങളാണ് പ്രേക്ഷകർ ഇപ്പോൾ സ്വീകരിക്കുന്നത്. മക്കളും ഭർത്താവുമൊത്ത് അമേരിക്കയിൽ താരം പിറന്നാൾ ആഘോഷിക്കുന്നതിന്റെ ചിത്രങ്ങളാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. കേക്ക് മുറിച്ച് എല്ലാവർക്കും മധുരം പങ്കുവയ്ക്കുന്ന സുചിത്രയെ ചിത്രങ്ങളിൽ കാണാം. ആരാധകർ തങ്ങളുടെ പ്രിയപ്പെട്ട നായികയ്ക്ക് ആശംസകൾ നേർന്നിട്ടുണ്ട്.

Advertisement

Copyright © 2017 onlookersmedia.

Press ESC to close