
Advertisement
ഹൃതിക് റോഷൻ- ജൂനിയർ എൻ ടി ആർ ടീം ഒന്നിക്കുന്ന വാർ 2 എന്ന ബ്രഹ്മാണ്ഡ ബോളിവുഡ് ആക്ഷൻ ചിത്രം റിലീസിന് ഒരുങ്ങുകയാണ്. കിയാരാ അദ്വാനി നായികാ വേഷം ചെയ്യുന്ന ഈ ചിത്രം യാഷ് രാജ് ഫിലിംസിന്റെ സ്പൈ യൂണിവേഴ്സിലെ പുതിയ ചിത്രം കൂടിയാണ്. ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം ഈ ചിത്രത്തിൽ അഭിനയിക്കാൻ ജൂനിയർ എൻ ടി ആറിന് ലഭിച്ചത് 60 കോടി രൂപയാണ്. ഹൃതിക് റോഷന് ലഭിച്ച പ്രതിഫലം 48 കോടിയും സംവിധായകനായ അയാൻ മുഖർജിക്ക് ലഭിച്ചത് 32 കോടി രൂപയുമാണ്. നായികാ വേഷം ചെയ്ത കിയാരക്ക് ലഭിച്ചത് 15 കോടി രൂപയാണ്. ഓഗസ്റ്റ് 14 നു ചിത്രം ആഗോള റിലീസായെത്തും.