
ദിലീപ് നായകനായ മാസ്സ് എന്റെർറ്റൈനെർ ചിത്രം “ഭ.ഭ.ബ”യിൽ ജൂലൈ പതിനഞ്ചിനാണ് മോഹൻലാൽ ജോയിൻ ചെയ്തത്. ചിത്രത്തിൽ അതിഥി താരമായി എത്തുന്ന മോഹൻലാലിന് 14 ദിവസത്തെ ഷൂട്ട് ആണ് ഉള്ളത്. അതിൽ നാല് ദിവസം കൊച്ചിയിലും ബാക്കി പത്ത് ദിവസം പാലക്കാടുമാണ് ഷൂട്ട്. ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം ചിത്രത്തിൽ മോഹൻലാൽ- ദിലീപ് എന്നിവർക്കൊപ്പം ഒരു ഐറ്റം ഡാൻസിൽ തെന്നിന്ത്യൻ/ബോളിവുഡ് താരസുന്ദരി തമന്ന ഭാട്ടിയയും പങ്കെടുക്കും. ചിത്രത്തിൽ തമ്മന ഉണ്ടോ എന്നത് ഒഫീഷ്യൽ ആയി പുറത്തു വന്നിട്ടില്ലെങ്കിലും ഈ ഗാന രംഗം ആണ് ഇപ്പോൾ ചിത്രീകരിക്കുന്നത് എന്ന വാർത്തകളാണ് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ഒരു ആക്ഷൻ രംഗവും മോഹൻലാലിനെ ഉൾപ്പെടുത്തി ഒരുക്കുന്നുണ്ട്. നവാഗതനായ ധനഞ്ജയ് ശങ്കർ ഒരുക്കുന്ന ചിത്രം നിർമ്മിക്കുന്നത് ശ്രീ ഗോകുലം മൂവീസ് ആണ്.
Buzz; Tamannaah Bhatia to appear in a dance number with Mohanlal and Dileep in Bha.Bha.Ba?