
Advertisement
പ്രശസ്ത മലയാള നടി ശ്രിന്ദ സംവിധായികയായി അരങ്ങേറ്റം കുറിക്കുന്നു. സൗബിൻ ഷാഹിർ ആണ് ശ്രിന്ദ ഒരുക്കുന്ന ആദ്യ ചിത്രത്തിലെ നായകൻ ആയി വേഷമിടുക എന്നാണ് റിപ്പോർട്ട്. അൻവർ റഷീദ് എന്റർടൈൻമെൻറ്സിന്റെ ബാനറിൽ പ്രശസ്ത സംവിധായകൻ അൻവർ റഷീദ് നിർമ്മിക്കുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് ബെന്നി പി നായരമ്പലം ആണ്. ഷൈജു ഖാലിദ് ആണ് ചിത്രത്തിന് കാമറ ചലിപ്പിക്കുന്നത്. ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകും. ചിത്രത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങളും ഉടൻ തന്നെ പുറത്തു വരും.
Actress Srinda to make directorial debut with Soubin Shahir starrer
Advertisement