ഉദാഹരണം സുജാത; അമ്മ മാത്രമല്ല മകളും കയ്യടി നേടുന്നു..!

Advertisement

നവാഗതനായ ഫാന്റം പ്രവീൺ സംവിധാനം ചെയ്ത ചിത്രമാണ് ഉദാഹരണം സുജാത. രണ്ടു വർഷം മുൻപ് പുറത്തിറങ്ങിയ ചാർളി എന്ന ദുൽകർ സൽമാൻ ചിത്രത്തിന്റെ വലിയ വിജയത്തിന് ശേഷം ജോജു ജോര്ജും മാർട്ടിൻ പ്രക്കാട്ടും ചേർന്ന് നിർമ്മിച്ച ചിത്രമാണ് ഉദാഹരണം സുജാത. മലയാളത്തിന്റെ ലേഡി സൂപ്പർ സ്റ്റാർ എന്ന വിശേഷണമുള്ള മഞ്ജു വാര്യർ നായിക ആയെത്തിയ ഈ ചിത്രത്തിൽ ജോജു ജോർജ്, നെടുമുടി വേണു , അലെൻസിയർ, മമത മോഹൻദാസ്, സുധി കോപ്പ, അരിസ്റ്റോ സുരേഷ് എന്നിവരും നിർണ്ണായക വേഷങ്ങൾ ചെയ്തിട്ടുണ്ട്. കൂടാതെ ഏതാനും ബാല താരങ്ങളും ഈ ചത്രത്തിൽ നിർണ്ണായക വേഷങ്ങൾ അവതരിപ്പിച്ചിരിക്കുന്നു.

Advertisement

മഞ്ജു വാര്യരുടെ സുജാത ആയുള്ള മിന്നുന്ന പ്രകടനമാണ് ഈ ചിത്രത്തിന്റെ ആത്മാവ് എങ്കിലും മഞ്ജുവിനൊപ്പം തന്നെ നിൽക്കുന്ന കിടിലൻ പെർഫോമൻസുമായി മഞ്ജുവിന്റെ മകളായി അഭിനയിച്ച ബാല താരവും പ്രേക്ഷക ശ്രദ്ധയും അഭിനന്ദനങ്ങളും നേടുകയാണ് ഇപ്പോൾ.

സുജാത എന്ന ടൈറ്റിൽ കഥാപാത്രത്തിന്റെ മകളായ ആതിര കൃഷ്ണൻ എന്ന കഥാപാത്രത്തെ ആയി ഈ ചിത്രത്തിൽ അഭിനയിച്ചത് അനശ്വര എന്ന് പേരുള്ള ഒരു ബാല നടിയാണ്.

ആതിര എന്ന പത്താം ക്ലാസ്സുകാരിയായി വളരെ മികച്ച പ്രകടനം ആണ് ഈ കുട്ടി നൽകിയത്. പഠിത്തത്തിൽ ഉഴപ്പുന്ന, അമ്മയോട് വഴക്കടിക്കുന്ന ആതിരയുടെ കുട്ടിത്തം മുഴുവൻ ഏറ്റവും വിശ്വസനീയമായ രീതിയിൽ തന്നെ ആതിരക്കു അവതരിപ്പിക്കാൻ കഴിഞ്ഞു. എല്ലാത്തിലും ഉപരി മഞ്ജു വാര്യർ എന്ന വിസ്മയത്തിന്റെ ഒപ്പം തോളോട് തോൾ ചേർന്ന് ഈ ചിത്രത്തിൽ ഒരു മുഴുനീള വേഷം അവതരിപ്പിക്കുകയും ഏറ്റവും വിശ്വസനീയമായി പ്രേക്ഷകർക്ക് തോന്നുന്ന വിധത്തിൽ ആതിര എന്ന മകൾ കഥാപാത്രമായി മാറാൻ സാധിക്കുകയും ചെയ്തത് ഈ ബാല നടിയുടെ കഴിവിന്റെ മികച്ച ദൃഷ്ടാന്തമാണ്.

വളരെ മനോഹരമായ രീതിയിൽ തന്നെ ഈ ‘അമ്മ- മകൾ കോമ്പിനേഷൻ വർക്ക് ഔട്ട് ആയതു കൊണ്ടാണ് ഉദാഹരണം സുജാത ഇന്ന് ഗംഭീര അഭിപ്രയം നേടി വലിയ വിജയത്തിലേക്ക് കുതിക്കുന്നത്‌.

Advertisement

Copyright © 2017 onlookersmedia.

Press ESC to close