സ്റ്റൈലിഷ് ദൈവം, തരംഗത്തിൽ കയ്യടി നേടി ദിലീഷ് പോത്തൻ

Advertisement

ഇന്ത്യൻ സിനിമയിൽ ദൈവത്തെ കാണിക്കുന്നത് കാണാൻ നല്ല ഭംഗിയാണ്. സർവ്വാഭരണ ഭൂഷിതനായി ക്ലീൻ ഷെയവ് ചെയ്ത് ആയുധങ്ങൾ ഏന്തി തലയ്ക്ക് ചുറ്റും പ്രഭാ വലയങ്ങളുമായി.. ഇതൊന്നും ഇല്ലാത്ത ഒരു ദൈവമാണ് തരംഗത്തിലെ ദൈവം.

ബനിയനും ഗൗണും ട്രാക്ക് സ്യൂട്ടും അണിഞ്ഞു കട്ടി താടിയുമായി ഒരു ദൈവം. ചുരുക്കി പറഞ്ഞാൽ ഒരു സ്റ്റൈലിഷ് ദൈവം. സംവിധായകനും നടനുമായ ദിലീഷ് പോത്തനാണ് തരംഗത്തിൽ ദൈവമായി എത്തിയത്.

Advertisement

ഏതാനും സീനുകളിൽ മാത്രമേ ഉള്ളൂ എങ്കിലും ദിലീഷ് പോത്തന്റെ ‘ദൈവം’ കയ്യടി നേടുന്നു. ജിബ്‌രീഷ് പോലെ പ്രത്യേകമായൊരു ഭാഷ സംസാരിക്കുന്ന ദൈവമായി ദിലീഷ് പോത്തൻ രസിപ്പിക്കുന്നുണ്ട് ചിത്രത്തിൽ.

ഫാന്‍റസിയും കോമഡിയും നിറഞ്ഞ തരംഗം വ്യത്യസ്തമായ മേക്കിങ് രീതികൾ കൊണ്ട് പ്രേക്ഷകരുടെ ഇടയില്‍ ഏറെ ശ്രദ്ധ നേടുന്നു. തിയേറ്ററുകളിൽ നല്ല പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്.

നവാഗതനായ ഡൊമിനിക്ക് അരുണ്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ടൊവിനോ തോമസ്, ബാലു വര്‍ഗീസ്, ശാന്തി, സൈജു കുറുപ്പ്, ഉണ്ണി മുകുന്ദന്‍ തുടങ്ങിയ താരങ്ങളും വേഷമിടുന്നു.

Advertisement

Press ESC to close