ഇനി വെള്ളിത്തിര കീഴടക്കാന്‍ വിക്രമിന്‍റെ മകനും..

Advertisement

മറ്റൊരു താര പുത്രന്‍ കൂടി വെള്ളിത്തിരയിലേക്ക് എത്തുന്നു. തമിഴ് സൂപ്പര്‍ താരം വിക്രമിന്‍റെ മകന്‍ ധ്രുവ് വിക്രം ആണ് നായകനായി എത്തുന്ന പുതിയ താരം. തെലുങ്കില്‍ സൂപ്പര്‍ ഹിറ്റായി മാറിയ അര്‍ജുന്‍ റെഡ്ഡി എന്ന ചിത്രത്തിന്‍റെ തമിഴ് പതിപ്പിലൂടെയാണ് ധ്രുവ് നായകനാകുന്നത്.

Advertisement

തെലുങ്കില്‍ ഈ വര്‍ഷം ഏറെ ശ്രദ്ധ നേടിയ സിനിമയാണ് അര്‍ജുന്‍ റെഡ്ഡി. സ്ഥിരം തെലുങ്ക് സിനിമകളുടെ ശൈലിയില്‍ നിന്നും മാറ്റി ഒരുക്കിയ അര്‍ജുന്‍ റെഡ്ഡി ഈ വര്‍ഷത്തെ ഏറ്റവും വലിയ ഹിറ്റുകളില്‍ ഒന്നായിരുന്നു. 5 കോടിയോളം ബഡ്ജറ്റില്‍ ഒരുക്കിയ സിനിമ 50 കോടിയില്‍ അധികമാണ് ബോക്സോഫീസില്‍ നിന്നും കൊയ്തത്.

തെലുങ്ക് യുവതാരം വിജയ് ദേവരുകൊണ്ടയാണ് അര്‍ജുന്‍ റെഡ്ഡിയില്‍ നായകനായി എത്തിയിരുന്നത്. ധ്രുവിനെ നായകനാക്കി അര്‍ജുന്‍ റെഡ്ഡി തമിഴില്‍ റീമേക്ക് ചെയ്യുമ്പോള്‍ സിനിമ ആസ്വാദകരുടെ പ്രതീക്ഷകള്‍ ഏറെയാണ്.

dhruv vikram

മലയാളത്തിലെ പ്രശസ്ഥ നിര്‍മ്മാണ കമ്പനിയായ ഇ 4 എന്‍റര്‍ടൈന്‍മെന്‍റ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ഒട്ടേറെ നല്ല സിനിമകള്‍ ഒരുക്കിയ ഇ 4 എന്‍റര്‍ടൈന്‍മെന്‍റിന്‍റെ ആദ്യ തമിഴ് ചിത്രം കൂടെയാണിത്.

Advertisement

Press ESC to close