മികച്ച പ്രകടനവുമായി ശ്രിന്ദ വീണ്ടും; ഷെർലക് ടോംസ് വിജയകരമായി മുന്നോട്ടു..!

Advertisement

ബിജു മേനോൻ – ഷാഫി ടീമിന്റെ ഷെർലക് ടോംസ് മികച്ച പ്രേക്ഷക പ്രതികരണവും ബോക്സ് ഓഫീസിൽ മിന്നുന്ന തുടക്കവും നേടി കുതിക്കുകയാണ്. ബിജു മേനോന്റെ കരിയറിലെ ഏറ്റവും മികച്ച ഓപ്പണിങ് നേടിയ ഈ ചിത്രം കുടുംബ പ്രേക്ഷകരെ ഒരുപാട് ആകർഷിക്കുന്ന ഒരു പക്കാ കോമഡി ത്രില്ലർ ആണ്. ആദ്യം മുതൽ അവസാനം വരെ പ്രേക്ഷകരെ ഒരുപാടു പൊട്ടിച്ചിരിപ്പിക്കുന്ന ഈ ചിത്രത്തിന്റെ ഏറ്റവും വലിയ ശക്തി എന്ന് പറയുന്നത് ഇതിലെ അഭിനേതാക്കളുടെ കിടിലൻ പ്രകടനങ്ങൾ തന്നെയാണ്. നായകനായ ബിജു മേനോനൊപ്പം മികച്ച പ്രകടനങ്ങൾ ഈ ചിത്രത്തിൽ കാഴ്ച വെച്ചവരാണ് ശ്രിന്ദ, ഹാരിഷ് കണാരൻ, സുരേഷ് കൃഷ്ണ, കോട്ടം നസീർ , കലാഭവൻ ഷാജോൺ എന്നിവരൊക്കെ തന്നെ. എന്നാൽ എടുത്തു പറയേണ്ട ഒരു പ്രകടനം കാഴ്ച വെച്ചയാളാണ് ശ്രിന്ദ. ഷെർലക് ടോംസ് എന്ന് അറിയപ്പെടുന്ന ബിജൂ മേനോൻ അവതരിപ്പിക്കുന്ന തോമസിന്റെ ഭാര്യ ആയ രേഖ ടോംസ് എന്ന കഥാപാത്രത്തെയാണ് ശ്രിന്ദ ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്.

Advertisement

വളരെ രസകരമായ ,അതെ സമയം ഒരു നെഗറ്റീവ് ടച്ച് ഉള്ള കഥാപാത്രമാണ് ശ്രിന്ദ അവതരിപ്പിച്ച രേഖ ടോംസ് എന്ന കഥാപാത്രം. ഭർത്താവിന് ഒരു നിമിഷം മനസമാധാനം കൊടുക്കാത്ത, വാ തുറന്നാൽ ശാപ വാക്കുകൾ മാത്രം പറയുന്ന, ഏതു നേരവും തോമസുമായി വഴക്കടിക്കുന്ന രേഖയെ അതി മനോഹരമായാണ് ശ്രിന്ദ അവതരിപ്പിച്ചത്. വളരെ രസകരമായ സംഭാഷണങ്ങളിലൂടെ ആണ് ശ്രിന്ദയുടെ കഥാപാത്രം മുന്നോട്ടു പോകുന്നതും അതുപോലെ തന്നെ ശ്രിന്ദയുടെ കഥാപാത്രം അവതരിപ്പിക്കപ്പെടുന്നതും. പൊട്ടിച്ചിരിപ്പിക്കുന്ന ഡയലോഗുകളാൽ കയ്യടി നേടുന്ന ശ്രിന്ദ ഈ ചിത്രത്തിന് പകർന്നു നൽകിയ ഊർജം വളരെ വലുതാണ്. ഒരുപക്ഷെ ശ്രിന്ദയുടെ അഭിനയ ജീവിതത്തിലെ വേറിട്ട ഒരു കഥാപാത്രമാണ് രേഖ ടോംസ് എന്ന് പറയാം. ആദ്യാവസാനം ചിത്രത്തിൽ നിറഞ്ഞു നിൽക്കുന്ന ഒരു നായികാ കഥാപാത്രം ആണ് രേഖ ടോംസ്.

സച്ചി, ഷാഫി, നജിം കോയ എന്നിവർ ചേർന്ന് തിരക്കഥയും സംഭാഷണങ്ങളും ഒരുക്കിയ ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് ഗ്ലോബൽ യുണൈറ്റഡ് മീഡിയ ആണ്. ബിജിപാൽ ഈണം നൽകിയ ഗാനങ്ങൾ ഉള്ള ഈ ചിത്രത്തിന് ദൃശ്യങ്ങൾ ഒരുക്കിയയത് ആൽബി ആണ്. മിയ ജോർജ്, വിജയ രാഘവൻ, ദിനേശ് പണിക്കർ , നോബി, സലിം കുമാർ, മോളി കണ്ണമാലി, എന്നിവരും ഈ ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്.

Advertisement

Press ESC to close