ഇത് ചരിത്രനേട്ടം!!! 200 കോടി ക്ലബ്ബിൽ ഇടം പിടിച്ച് ‘2018 ‘

Advertisement

ജൂഡ് ആന്തണി ജോസഫ് ചിത്രം ‘2018’ 200 കോടി കുതിപ്പിൽ. ഇരുന്നൂറു കോടി നേടുന്ന ആദ്യ മലയാള ചിത്രം എന്ന ചരിത്ര നേട്ടം ‘2018’ നേടിയെടുത്തിരിക്കുകയാണ്. ചിത്രത്തിൻറെ നിര്‍മാതാവായ വേണു കുന്നപ്പിള്ളിയാണ് ഇക്കാര്യം ഔദ്യോഗികമായി സോഷ്യൽ മീഡിയയിലൂടെ സ്ഥിരീകരിച്ചത്. തിയറ്ററുകളിൽ വമ്പൻ പ്രദർശന വിജയം നേടിയ ചിത്രം ജൂൺ 7 മുതൽ സോണി ലിവ്വിലൂടെ സ്ട്രീമിങ് ആരംഭിക്കുകയും ചെയ്തിരുന്നു.

ക്യാവ്യാ ഫിലിംസ്, പി.കെ പ്രൈം പ്രൊഡക്ഷൻസ് എന്നിവയുടെ ബാനറിൽ വേണു കുന്നപ്പള്ളി, സി.കെ പത്മകുമാർ, ആന്റോ ജോസഫ് എന്നിവർ ചേർന്നാണ് 2018 നിർമ്മിച്ചത്. കേരളീയർക്ക് മറക്കാനാവാത്ത വേർപാടും നൊമ്പരവും ആയിരുന്നു 2018 എന്ന വർഷം നൽകിയത്. അന്നത്തെ ദുരന്തത്തിന്റെ നേർക്കാഴ്ച വീണ്ടും സംവിധായകൻ മികച്ച സാങ്കേതിക മികവോടുകൂടി പ്രേക്ഷകർക്കു മുന്നിലെത്തിച്ചു. റിലീസ് ചെയ്ത നാൾ തുടങ്ങി ചിത്രത്തിന് നിരവധി നല്ല നിരൂപക പ്രശംസ നേടിയെടുക്കാൻ സാധിച്ചതോടെ ചിത്രം വെറും 10 ദിനം കൊണ്ടാണ് 100 കോടി ക്ലബ്ബിൽ ഇടംപിടിച്ചത്.

Advertisement

ടൊവിനോ തോമസ്, ആസിഫ് അലി, കുഞ്ചാക്കോ വിനീത് ശ്രീനിവാസൻ, ലാൽ, നരേൻ, അപർണ ബാലമുരളി,ഇന്ദ്രൻസ്അജു വർഗീസ് തുടങ്ങിയ നീണ്ട താരനിരയായിരുന്നു ചിത്രത്തിൽ അണിനിരന്നത്. അഖിൽ പി. ധർമജൻ തിരക്കഥ ഒരുക്കിയ ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്തത് അഖിൽ ജോർജാണ്. ചമൻ ചാക്കോ ആണ് എഡിറ്റിംഗ് നിർവഹിച്ചത്. നോബിൻ പോളിന്റേതാണ് പശ്ചാത്തല സംഗീതം. വിഷ്ണു ഗോവിന്ദ് സൗണ്ട് ഡിസൈൻ നിർവഹിച്ചു.

Advertisement

Copyright © 2017 onlookersmedia.

Press ESC to close