‘ഐ ഡോണ്ട് കെയർ’ ; മാസ്സ് ടാഗ്‌ലൈനോടുകൂടി ബാലയ്യയുടെ ‘ഭഗവന്ത് കേസരി’

Advertisement

തീയറ്ററുകളെ വീണ്ടും പ്രകമ്പനം കൊള്ളിക്കാൻ ബാലയ്യ വരുന്നു. തെലുങ്ക് സിനിമയിൽ അനുദിനം ആരാധകരെ സൃഷ്ടിച്ചെടുക്കുന്ന നന്ദമൂരി ബാലകൃഷ്ണ തൻറെ 108മത്തെ
ചിത്രത്തിൻറെ ടൈറ്റിൽ പ്രഖ്യാപിച്ചിരിക്കുന്നു. അനിൽ രവിപുടി സംവിധാനം ചെയ്യുന്ന ‘ഭഗവന്ത് കേസരി ‘എന്ന പുതിയ ചിത്രത്തിലാണ് താരം കേന്ദ്ര കഥാപാത്രമായി എത്തുന്നത്.

‘ഐ ഡോണ്ട് കെയർ’ എന്ന ടാഗ്‌ലൈനോടുകൂടി ആയുധമേന്തി മാസ് പരിവേഷത്തിൽ നിൽക്കുന്ന ബാലയ്യയുടെ ടൈറ്റിൽ പോസ്റ്റർ അണിയറ പ്രവർത്തകർ പുറത്തുവിട്ടു. അനിൽ രവിപുടിയും ബാലകൃഷ്ണയും ആദ്യമായി ഒന്നിക്കുന്ന ചിത്രമായതുകൊണ്ട് തന്നെ പ്രേക്ഷകരും ആകാംക്ഷയിലാണ്. ആന്ധ്രയിൽ മാത്രം 108 സ്ഥലങ്ങളിൽ 108 ഹോഡിങ്ങുകൾ സ്ഥാപിച്ചാണ് അണിയറ പ്രവർത്തകർ ചിത്രത്തിൻറെ പേര് ഔദ്യോഗികമായി പുറത്തുവിട്ടത്. തുടര്‍ച്ചയായി ബാലയ്യയുടെ രണ്ട് സിനിമകളാണ് 100 കോടി ക്ലബ്ബില്‍ കയറിയിരിക്കുന്നത്. ‘അഖണ്ഡ’, ‘വീരസിംഹ റെഡ്ഡി’ എന്നീ ചിത്രങ്ങള്‍ ബോക്സ് ഓഫീസിൽ ഹിറ്റടിച്ചതിനാൽ ആരാധകരും വലിയ പ്രതീക്ഷയിലാണ്.

Advertisement

ജൂൺ 18ന് ബാലകൃഷ്ണയുടെ ജന്മദിനത്തോടനുബന്ധിച്ച് ചിത്രത്തിൻറെ കൂടുതൽ സർപ്രൈസുകൾ പുറത്തുവിടുമെന്ന പ്രതീക്ഷയിലാണ് തെലുങ്ക് സിനിമ പ്രേമികൾ. കാജൽ അഗർവാളും ശ്രീ ലീലയുമാണ് ചിത്രത്തിൽ നായികാവേഷങ്ങൾ കൈകാര്യം ചെയ്യുന്നത്. ബോളിവുഡ് താരം അർജുൻ രാംപാൽ ആണ് വില്ലനായെത്തുന്നത്. സംഗീത സംവിധാനം നിർവഹിക്കുന്നത് തമൻ ആണ്. ക്യാമറ കൈകാര്യം ചെയ്യുന്നത് സി രാംപ്രസാദ് ആണ്. എഡിറ്റിംഗ് തമ്മി രാജു, കലാസംവിധാനം രാജീവനും നിർവഹിക്കും. ചിത്രം വിജയദശമിയിൽ ആയിരിക്കും തിയേറ്ററുകളിൽ എത്തുക.

Advertisement

Copyright © 2017 onlookersmedia.

Press ESC to close