‘ഇന്ത്യൻ ടൂ’വിൽ കമലഹാസന്റെ വില്ലനായി എസ് ജെ സൂര്യ

Advertisement

കമൽഹാസൻ നായകനാവുന്ന ബ്രഹ്മാണ്ഡ ചിത്രമായ ‘ഇന്ത്യൻ ടുവിനെ കുറിച്ചുള്ള ഏറ്റവും പുതിയ വിവരങ്ങളാണ് കോളിവുഡിൽ നിന്നും പുറത്തു വരുന്നത്. 1996ൽ പുറത്തിറങ്ങിയ തമിഴ് ചിത്രമായ’ ഇന്ത്യൻ ‘എന്ന സിനിമയുടെ തുടർച്ചയായാണ് ശങ്കർ ‘ഇന്ത്യൻ ടു ‘സംവിധാനം ചെയ്യുന്നത്. അടുത്തിടെ ചിത്രത്തിൻറെ ചെന്നൈ ഷെഡ്യൂൾ പൂർത്തിയായ വിവരവും അണിയറ പ്രവർത്തകർ പുറത്തുവിട്ടിരുന്നു. ഇപ്പോഴിതാ കമലഹാസനു പ്രധാന എതിരാളിയായി ചിത്രത്തിൽ അഭിനയിക്കുന്നത് എസ് ജെ സൂര്യ ആണെന്നുള്ള സൂചനകളാണ് പുറത്തുവരുന്നത്.

അടുത്തിടെ ഒരു യൂട്യൂബ് ചാനൽ ചാനലിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് അദ്ദേഹത്തിൻറെ ഏറ്റവും പുതിയ ചിത്രങ്ങളുടെ ലൈനപ്പ് ലിസ്റ്റ് വെളിപ്പെടുത്തിയത്. താനൊരു വലിയ പ്രോജക്റ്റിന്റെ ഭാഗമാകുമെന്ന് അദ്ദേഹം അഭിമുഖത്തിലൂടെ സൂചന നൽകി. എസ് ജെ സൂര്യ പറയുന്ന വലിയ പ്രൊജക്റ്റ് ശങ്കറിന്റെ വരാനിരിക്കുന്ന ‘ഇന്ത്യൻ ടു’ അല്ലാതെ മറ്റൊന്നുമല്ലന്നാണ് ആരാധകർ ഉറപ്പിച്ചു പറയുന്നത്.

Advertisement

വിവേക്, സിദ്ധാർത്, രാഹുൽ പ്രീത് സിംഗ്, കാജൽ അഗർവാൾ,പ്രിയ ഭവാനി ശങ്കർ, ഗുരു സോമസുന്ദരം,ബോബി സിംഹ,മനോഭാവന,സമുദ്ര കനി, തുടങ്ങി നിരവധി അഭിനേതാക്കളാണ് ചിത്രത്തിൽ അണിനിരക്കുന്നത്. ഇനിഅങ്ങോട്ടുള്ള ദിവസങ്ങളിൽ കൂടുതൽ റിപ്പോർട്ടുകൾ പുറത്തു വരുംതോറും റിലീസിന് മുൻപ് തന്നെ ചിത്രം വലിയ ഹൈപ്പ് നേടിയെടുക്കുമെന്ന് ഉറപ്പാണ്. ചിത്രത്തിൻറെ ആദ്യഭാഗത്തേക്കാൾ 10 മടങ്ങ് വലുതാണ് തുടർച്ചയെന്നും നടൻ സിദ്ധാർത് അടുത്തിടെ അഭിമുഖത്തിലൂടെ വെളിപ്പെടുത്തിയിരുന്നു. ശങ്കറിന്റെ സംവിധാനത്തിൽ രാംചരൻ പ്രധാന വേഷത്തിലെത്തുന്ന ‘ഗെയിം ചേഞ്ചർ ‘ എന്ന ചിത്രത്തിലും എസ് ജെ സൂര്യയാണ് വില്ലൻ വേഷം കൈകാര്യം ചെയ്യുന്നത്.

Advertisement

Copyright © 2017 onlookersmedia.

Press ESC to close