വീണ്ടും ബോക്സോഫീസില്‍ കൊടുങ്കാറ്റു സൃഷ്ട്ടിക്കാൻ സുരേഷ് ഗോപി

Advertisement

മലയാള സിനിമയുടെ ആക്ഷൻ സ്റ്റാർ സുരേഷ് ഗോപി ഒരു വമ്പൻ തിരിച്ചു വരവിനൊരുങ്ങുകയാണെന്നു സൂചനകൾ. പാർലമെന്റ് മെമ്പർ ആയതിന് ശേഷം രാഷ്ട്രീയത്തിലും മിനി സ്‌ക്രീനിൽ കോടീശ്വരൻ പരിപാടിയുടെ അവതാരകനും ആയി മാത്രം തന്റെ സാന്നിധ്യം അറിയിച്ചു കൊണ്ടിരുന്ന സുരേഷ് ഗോപി ഒരിടവേളക്ക് ശേഷം തയ്യാറെടുക്കുന്നത് മലയാള സിനിമയിൽ പുതിയ ബോക്സ് ഓഫീസ് കൊടുങ്കാറ്റു സൃഷ്ടിക്കാനാണെന്നാണ് ഇന്‍റസ്ട്രിയിൽ നിന്ന് ലഭിക്കുന്ന വിവരം. ഇതിനോടകം തന്നെ അഞ്ചു ബിഗ് ബജറ്റ് പ്രൊജെക്ടുകൾ സുരേഷ് ഗോപിക്കായി അണിയറയിൽ ഒരുങ്ങാൻ തുടങ്ങി കഴിഞ്ഞു.

സുരേഷ് ഗോപി തന്നെയാണ് ഈ വിവരം അടുത്തിടെ മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്. തന്റെ രാഷ്ട്രീയ ജീവിതത്തിനിടയിൽ ഈ വരാൻ പോകുന്ന അഞ്ചു സിനിമകളും പൂർത്തിയാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും സുരേഷ് ഗോപി പറഞ്ഞു.

Advertisement

suresh gopi, suresh gopi next movie, chinthamani kolacase, lelam 2;

സുരേഷ് ഗോപി ഇനി നായകനായി അഭിനയിക്കാൻ പോകുന്ന ആദ്യ ചിത്രം ലേലം എന്ന തന്റെ സിനിമയുടെ രണ്ടാം ഭാഗത്തിൽ ആയിരിക്കും. കസബ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറിയ നിതിൻ രഞ്ജി പണിക്കർ ആയിരിക്കും ഈ ചിത്രം സംവിധാനം ചെയ്യുക. പണ്ട് ജോഷിക്ക് വേണ്ടി ലേലം ഒരുക്കിയ രഞ്ജി പണിക്കർ തന്നെ തന്റെ മകന്റെ ഈ ചിത്രത്തിനും തിരക്കഥയൊരുക്കുന്നു.

suresh gopi, suresh gopi next movie, chinthamani kolacase, lelam 2;

അതിനു ശേഷം സുരേഷ് ഗോപി നായകനായി വരുന്നത് ഭരത് ചന്ദ്രൻ ഐ പി എസ് എന്ന രഞ്ജി പണിക്കർ ചിത്രത്തിന്റെ രണ്ടാം ഭാഗത്തിലാണ്. രഞ്ജി പണിക്കർ തന്നെ രചനയും സംവിധാനവും നിർവഹിക്കാൻ പ്ലാൻ ചെയ്യുന്ന ഈ ചിത്രത്തിന്റെ നിർമ്മാണത്തിലൂടെ ലിബർട്ടി ബഷീർ വീണ്ടും മലയാള സിനിമ നിർമ്മാണ രംഗത്തേക്ക് ലിബർട്ടി ഫിലിംസിലൂടെ തിരിച്ചു വരികയാണ്.

suresh gopi, suresh gopi next movie, chinthamani kolacase, lelam 2;

അതിനു ശേഷം സുരേഷ് ഗോപി ചെയ്യാൻ തീരുമാനിച്ചിരിക്കുന്നത് ചിന്താമണി കൊലകേസ് എന്ന ചിത്രത്തിന്‍റെ രണ്ടാം ഭാഗമാണ്. ഷാജി കൈലാസ് സംവിധാനം ചെയ്യാൻ തീരുമാനിച്ചിരിക്കുന്ന ഈ ചിത്രത്തിന്‍റെ തിരക്കഥ ആദ്യ ഭാഗം എഴുതിയ എ കെ സാജൻ തന്നെയായിരിക്കും ഒരുക്കുക എന്നാണ് സൂചന.

suresh gopi, suresh gopi next movie, chinthamani kolacase, lelam 2;

ഇത് മൂന്നും കൂടാതെ സൂപ്പര്‍ ഹിറ്റ് തിരക്കഥകൃത്തുക്കള്‍ ആയ ബോബി-സഞ്ജയ് ടീം തിരക്കഥയൊരുക്കുന്ന ഒരു ചിത്രത്തിലും അതുപോലെ മറ്റൊരു ബിഗ് ബജറ്റ് ചിത്രത്തിലും അഭിനയിക്കാൻ സുരേഷ് ഗോപി കരാർ ആയതായാണ് അദ്ദേഹം തന്നെ പറയുന്നത്.

suresh gopi, suresh gopi next movie, chinthamani kolacase, lelam 2;

ഈ പ്രോജെക്റ്റുകൾ യാഥാർഥ്യം ആയി വന്നാൽ ഇനി വരുന്ന ഒന്നോ രണ്ടോ വർഷത്തിൽ മലയാള സിനിമ കാണാൻ പോകുന്നത് സുരേഷ് ഗോപി സൃഷ്ടിക്കുന്ന ബോക്സ് ഓഫീസ് പ്രകമ്പനം ആയിരിക്കും എന്നത് തീർച്ചയാണ്. കാരണം മലയാളികൾ ഒരുപാട് സ്നേഹിക്കുന്ന ഒരു നടന്‍റെ മാത്രം തിരിച്ചു വരവല്ല ഇത്, അവർ ഒരുപാട് ആരാധിക്കുന്ന ഓൺസ്‌ക്രീൻ കഥാപാത്രങ്ങളുടെയും തിരിച്ചു വരവാണ്. കാത്തിരിക്കാം ആക്ഷൻ സ്റ്റാർ ഒരുക്കുന്ന ഇടി മുഴക്കത്തിനായി.

Advertisement

Copyright © 2017 onlookersmedia.

Press ESC to close